തിരുവന്തപുരം :ശബരിമലയിലെ സ്‌പോട്ട് ബുക്കിങില്‍ ഇളവ് വരുത്തി ഹൈക്കോടതി. സ്‌പോട്ട് ബുക്കിങിന്റെ എണ്ണം എത്രയാകണമെന്നത് സാഹചര്യം വിലയിരുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമലയിലെ പൊലീസ് ചീഫ് കോർഡിനേറ്ററും ചേർന്ന് തീരുമാനിക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചു.മുന്‍പ് സ്‌പോട്ട് ബുക്കിങ് പ്രതിദിനം 5,000 ആയി പരിമിതപ്പെടുത്തണമെന്നായിരുന്നു കോടതി വിധി. ഇതോടെ ശബരിമലയില്‍ തിരക്ക് കുറയുകയും നിയന്ത്രണം എളുപ്പമാകുകയും ചെയ്തിരുന്നു. പുതിയ ഉത്തരവിലൂടെ, പ്രതിദിനം എത്ര പേർക്ക് സ്‌പോട്ട് ബുക്കിങ് അനുവദിക്കണമെന്നത് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറും സന്നിധാന ചുമതലയുള്ള എഡിജിപിയും സാഹചര്യം അനുസരിച്ച് നിശ്ചയിക്കാമെന്ന് കോടതി വ്യക്തമാക്കി.
നിലവില്‍, ഓണ്‍ലൈന്‍ ബുക്കിങ് വഴി പ്രതിദിനം 70,000 പേര്‍ക്ക് പ്രവേശനമുണ്ടാക്കുന്നതാണെന്നും സ്‌പോട്ട് ബുക്കിങ് വഴി 5,000 പേര്‍ക്കാണ് അവസരം നല്‍കുന്നതെന്നും അറിയിച്ചിരിക്കുന്നു. പമ്പയില്‍ സ്‌പോട്ട് ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കെ നിലവില്‍ ഈ സംവിധാനം നിലയ്ക്കലിലാണ് ലഭ്യമായിരിക്കുന്നത്.


