മാവേലിക്കര: മാവേലിക്കര -ചെങ്ങന്നൂർ സെക്ഷനിലെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെയും മറ്റന്നാളും റെയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. അറ്റകുറ്റപ്പണിയുടെ ഭാഗമായി നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിമാറി ഓടുകയും വൈകുകയും ചെയ്യും.നാളെ രാത്രി പുറപ്പെടേണ്ട കൊല്ലം ജംഗ്ഷൻ – എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്. മധുര – ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്തിലും നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് കായംകുളത്തും യാത്ര അവസാനിപ്പിക്കും.
ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് കോട്ടയത്തുവരെ മാത്രമേ ഓടൂ. ഞായറാഴ്ചത്തെ ഗുരുവായൂർ – മധുര എക്സ്പ്രസ് കൊല്ലത്തിൽ നിന്നായിരിക്കും പുറപ്പെടുക.തിരുവനന്തപുരം സെൻട്രൽ – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് ആലപ്പുഴ മാർഗമായി പോകും. ചേർത്തല, എറണാകുളം ജംഗ്ഷൻ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരം നോർത്ത് – ശ്രീഗംഗാനഗർ പ്രതിവാര എക്സ്പ്രസ്, തിരുവനന്തപുരം നോർത്ത് – ലോക്മാന്യ തിലക് ടെർമിനസ് പ്രതിവാര സ്പെഷ്യൽ, തിരുവനന്തപുരം നോർത്ത് -എസ്എംവിടി ബംഗളൂരു ഹംസഫർ എക്സ്പ്രസ് എന്നിവയും ആലപ്പുഴ വഴി തിരിച്ചുവിടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം സെൻട്രൽ – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, കൊല്ലം ജങ്ഷൻ -എറണാകുളം ജങ്ഷൻ മെമു എന്നിവ ഞായറാഴ്ച അരമണിക്കൂർ വൈകിയോടും. ട്രെയിൻ ഗതാഗത നിയന്ത്രണങ്ങൾ മൂലം മറ്റു നിരവധി സർവീസുകളും ബാധിക്കാനിടയുള്ളതിനാൽ യാത്രക്കാർ റെയിൽ വൺ ആപ്പ് വഴി സമയക്രമം പരിശോധിച്ചതിനുശേഷം മാത്രമേ യാത്ര പുറപ്പെടാവൂ എന്ന് റെയിൽവേ അറിയിച്ചു.


