തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്ക് എതിരായ ലേബർ കോഡുകൾ പിൻവലിക്കണം.എ.ഐ.യു.റ്റി യു.സി

ഫോട്ടോ ; ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.യു.റ്റി.യു.സി കോട്ടയത്ത് നടത്തിയ പ്രകടനം

Advertisements

കോട്ടയം : രാജ്യത്തെ തൊഴിലാളികളെ കുത്തകകളുടെ നിർബാധ ചൂഷണത്തിന് എറിഞ്ഞ് കൊടുക്കുന്ന ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ. യു.റ്റി യു.സി കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ അഞ്ചുവർഷമായി രാജ്യത്തെ തൊഴിലാളി സംഘടനകൾ ഈ നിയമത്തിനെതിരായി ദേശീയ പണിമുടക്ക് ഉൾപ്പെടെ നിരന്തര പ്രക്ഷേഭങ്ങൾ നടത്തി വരവേ തികച്ചും ഏകാധിപത്യപരമായാണ് മോദി സർക്കാർ ഈ നിയമം അടിച്ചേൽപ്പിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന പ്രസിഡണ്ട് വി കെ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി. പി കൊച്ചുമോൻ ജില്ലാ കമ്മിറ്റി അംഗങ്ങൾ എ ജി അജയകുമാർ , കെ. എസ് ചെല്ലമ്മ, കെ. എസ് ശശികല തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles