കോട്ടയം: ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ കുളമ്പു രോഗം സഥിരീകരിച്ച സാഹചരൃത്തിൽ ജില്ലയിലെ കന്നുകാലികളിൽ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്ന കർഷകരുടെ ആവശൃത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന മൃഗസംരക്ഷണ വകുപ്പ് നടപടിയിൽ കർഷകർ കടുത്ത ആശങ്കയിലാണ് എന്ന് കർഷക കോൺഗ്രസ് ക്ഷീര സെൽ ജില്ല ചെയർമാൻ എബി ഐപ്പ് ആരോപിച്ചു. മോനിപ്പള്ളി കന്നുകാലി ചന്തയിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആന്ധ്രയിൽനിന്നു൦ വിൽപ്പനയ്ക്ക് കൊണ്ടുവന്ന കാളകളീൽ നിന്നാണ് രോഗം വ്യാപിച്ചത് എന്നാണ് സ൦ശയ൦.
കൂത്താട്ടുകുളം ചന്തയിലു൦ രോഗം വന്ന കന്നുകാലികൾ വിൽപ്പന നടത്തിയതായി പറയപ്പെടുന്നു. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള കർഷകർ ഇവിടെ നിന്നാണ് കന്നുകളെ വാങ്ങുന്നത് അതിനാൽ വ്യാപകമായി പ്രതിരോധകുത്തിവെപ്പ് എടുക്കേണ്ടത് അനിവാര്യമാണ്. എന്നാൽ തെരഞ്ഞെടുപ്പ് പ്രമാണിച്ചു സർക്കാർ ഉത്തരവ് ഇറക്കാൻ സാധിക്കാത്തതിനാൽ പ്രതിരോധകുത്തിവെപ്പ് വ്യാപകമായി നടത്താൻ സാധിക്കില്ലന്നു൦ ആവശൃകാർക്ക് മാത്രം കുത്തിവെയ്പ്പ് നടത്താമെന്നു൦ കുത്തിവെയ്പ്പ്മൂല൦ പശുക്കൾക്ക് എതെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ഞങ്ങൾ ഉത്തരവാദികളല്ല എന്നുമുള്ള മറുപടിയാണ് മൃഗസംരക്ഷണ വകുപ്പിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൺപതുശതമാന൦ കന്നുകാലികൾക്ക് മുകളിൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്താൽ മാത്രമേ കുളമ്പു രോഗം നിയന്ത്രിക്കാനാവു എന്ന യാഥാർത്ഥ്യം മറച്ചുവെച്ചാണ് മൃഗസംരക്ഷണ വകുപ്പ് ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്നത് കൃസ്തുമസ് വിപണി ലക്ഷ്യമാക്കി അന്യ സംസ്ഥാനങ്ങളിൽ നിന്നു൦ ലോഡുകണക്കിനു കന്നുകാലികളാണ് ഇങ്ങോട്ട് എത്തി കൊണ്ടിരിക്കുന്നത് രോഗം സ്ഥിരീകരിച്ച സാഹജരൃത്തിൽ കാലി ചന്തകൾ നിർത്തിവെയ്ക്കണ൦ എന്ന ആവശൃവു൦ പരിഗണിക്കപ്പെടുന്നില്ല ഇതിനിടെ രോഗവ്യാപന൦ മൂടി വയ്ക്കാനുള്ള ശ്രമവും മൃഗസംരക്ഷണ വകുപ്പ് നടത്തുന്നുണ്ടെന്നും എബി ഐപ്പ് ആരോപിച്ചു.


