കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് മുന്നറിയിപ്പ്;നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കോട്ടയം:സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കന്യാകുമാരി കടലിന് മുകളിലെയും സമീപപ്രദേശങ്ങളിലെയും ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചിരിക്കുകയാണ്. ഈ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തിയാർജ്ജിച്ച് തീവ്രന്യൂനമർദ്ദമായേക്കുമെന്നാണ് പ്രവചനം.മലേഷ്യയ്ക്കും മലാക്ക കടലിടുക്കിനും മുകളിൽ നിലനിന്നിരുന്ന മറ്റൊരു ന്യൂനമർദ്ദവും തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.

Advertisements

അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടി പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് .വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്തും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുമാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. പ്രതിദിനം 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചാൽ അത് ശക്തമായ മഴയായിരിക്കും. നവംബർ 26 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കാണുന്നയുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.

തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുത്, ജനൽവാതിലുകൾ അടച്ചിടുക.

വൈദ്യുതോപകരണങ്ങളുടെ പവർ വിച്ഛേദിക്കുക, ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

മേഘാവൃതമായിരിക്കുമ്പോൾ ടെറസിലോ മുറ്റത്തോ കളിക്കരുത്.

വൃക്ഷങ്ങളുടെ ചുവട്ടിലോ തുറസ്സായ സ്ഥലങ്ങളിലോ നിൽക്കാതിരിക്കുക.

ഇടിമിന്നലിന്റെ സമയത്ത് വാഹനത്തിനകത്ത് തുടരുക, പുറത്തുപോകാതിരിക്കുക.

കുളിക്കൽ, മീൻപിടിത്തം, ബോട്ടിങ് തുടങ്ങിയ പ്രവർത്തനങ്ങൾ മഴയും ഇടിമിന്നലും കാണുന്ന സമയത്ത് ഒഴിവാക്കുക.

കാലാവസ്ഥാ മാറ്റങ്ങൾ മൂലമുള്ള അപകടസാധ്യതകൾ കുറയ്ക്കാനായി പൊതുജനങ്ങൾ മുന്‍കരുതലുകൾ പാലിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Hot Topics

Related Articles