ഡ്രീംസ് ആൻഡ് ടാലെന്റ്സ്: ദേവമാതായിൽ കരിയർ ഓറിയന്റേഷൻ ശില്പശാല സംഘടിപ്പിച്ചു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ കുട്ടികൾക്കായി കരിയർ ഓറിയന്റേഷൻ ശില്പശാല സംഘടിപ്പിച്ചു. യു പി എസ് സി, പി എസ് സി, എസ്. എസ്. സി. നിയമനങ്ങൾ, പുതിയ കാലത്തെ വൈവിധ്യപൂർണ്ണമായ തൊഴിലവസരങ്ങൾ, അവയ്ക്കുവേണ്ടി ഓരോരുത്തരും ചെയ്യേണ്ട മുന്നൊരുക്കങ്ങൾ എന്നിവയൊക്കെ ശില്പശാല ചർച്ചചെയ്തു.

Advertisements

കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അന്താരാഷ്ട്ര മോട്ടിവേഷൻ ട്രെയിനറും റിസോഴ്സ് പേഴ്സണുമായ പ്രൊഫ. ടോമി ചെറിയാൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയും ക്ലാസ് നയിക്കുകയും ചെയ്തു. വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയ് മാത്യു, ബർസാർ റവ. ഫാ. ജോസഫ് മണിയന്‍ചിറ, പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ.സിജി ചാക്കോ, ഡോ റെന്നി എ. ജോർജ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ ബേസിൽ ബേബി, ജനറൽ സെക്രട്ടറി ജിൻസൺ സോണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles