സായിപ്പുകവല: പനച്ചിക്കാട് പഞ്ചായത്ത് പതിനേഴാം വാർഡ് ( സായിപ്പുകവല )സ്ഥാനാർത്ഥി ദീപ രതീഷിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തിയ കുടുംബയോഗത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പങ്കെടുത്തു.
തദ്ദേശസ്ഥാപനങ്ങളുടെ ചികരിയുന്ന സർക്കാറുകൾക്കെതിരെ ജനം വിധി എഴുതുമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതി വിഹിതം കവർന്നെടുത്തും അധികാരങ്ങൾ വെട്ടി കുറച്ചും തദ്ദേശസ്ഥാപനങ്ങളുടെ ചിറകരിയുന്ന കേന്ദ്രത്തിലെ
ബി ജെ പി ഗവർമെൻ്റിൻ്റെയും കേരളത്തിലെ ഇടതു സർക്കാരിൻ്റെയും പിന്തിരിപ്പൻ നയങ്ങൾ ക്കെതിരായ ജനവിധിയാണ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാവുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യവസായ ശാലകൾ ക്കും മദ്യശാലകൾക്കും അനുമതി നൽകുന്നതിനുള്ള തദ്ദേശസ്ഥാപനങ്ങളുടെ അധികാരം എടുത്തു കളഞ്ഞത് ഇടതു സർക്കാരാണ്. പ്രഖ്യാപിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം പിടിച്ചു വെച്ച് ലാപ്സാക്കുകയാണ് സംസ്ഥാന ഗവർമെൻ്റ്. ഭരണഘടന വിഭാവനം ചെയ്ത മുഴുവൻ അധികാരങ്ങളും തദ്ദേശസ്ഥാപനങ്ങൾക്ക് നൽകി. സാധാരണക്കാരൻ്റെ ഭരണ സംവിധാനത്തെ ശക്തിപ്പെടുത്തേണ്ടത് അറിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിമാരായ പി എ നിസാം, അർച്ചന പ്രജിത്ത് , സെക്രട്ടറി പ്രജിത്ത് പി റ്റി, യൂണിറ്റ് അംഗം രഘു എന്നിവർ പങ്കെടുത്തു.


