കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 30 ഞായറാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 30 ഞായറാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന  വല്യൂഴം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.  പാലാ 110 കെവി സബ്‌സ്റ്റേഷനിൽ വർക്ക് നടക്കുന്നതിനാൽ പാലാ ഇലക്‌ട്രിക്കൽ സെക്ഷൻ പരിധിയിൽ  രാവിലെ 7:30 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കടുത്തുരുത്തി : കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 7 മുതൽ ഉച്ചക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും. കല്ലറ സബ്‌സ്റ്റേഷനിൽ നിന്നുള്ള കല്ലറ ടൗൺ,പുത്തൻപള്ളി, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 7 മുതൽ ഉച്ചക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles