കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ ഒന്ന് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, മുള്ളംകുഴി, കുഴിയാലിപ്പടി, ഇരുമ്പനം, പെരുമാലിൽ റബ്ബർ, ചാഴിശ്ശേരി റബ്ബർ, ക്രൈസ്റ്റ് റബർ, സ്കൈലൈൻ ഒയാസിസ്, ആർക്കാടിയ, മാമൂട്, തറപ്പടി, ചാത്തുകുളം, വാഴക്കാല, പള്ളിപ്പുറം, ഈഴമാലിപ്പടി, ഓൾഡ് എം സി റോഡ്, സ്നേഹവാണി, കസ്തൂർബാ, സാഫാ പ്ലാസാ, ആറാട്ടുകടവ്, അമ്പലം, പാറപ്പുറം, ഡോവ് ഇമേജസ്, എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചാലച്ചിറ, മലകുന്നം, ആനക്കുഴി , പ്ലാമ്മൂട് എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ ചേരിമല, ചെക്ക് ഡാം, പൂഞ്ഞാർ ടൗൺ,
എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 11:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ വൈദ്യുതി മുടങ്ങും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 5:00 വരെ കുടക്കച്ചിറ പാറമട ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചക്രാത്തിക്കുന്ന് , മണികണ്ഠവയൽ , മാവേലിമറ്റം , ഹിറാ നഗർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗിന്റെ ഭാഗമായി 9:00 മുതൽ 5:00 വരെ കണ്ണാടിപ്പാറ, കൊറ്റമംഗലം, ളാക്കാട്ടൂർ, ആലിപ്പുഴ, കണ്ടങ്കാവ്, പറപ്പാട്ടുപടി, അപ്പച്ചിപ്പടി, മറോട്ടിപ്പുഴ, കളപ്പുരയ്ക്കൽപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈതമറ്റം ട്രാൻസ്ഫർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.


