വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് വർദ്ധനവ്: തൊഴിലാളികളുടെ സംയുക്ത പ്രക്ഷോഭവുമായി ബി.എം.എസ് 

കോട്ടയം: ഓട്ടോറിക്ഷ ,ലൈറ്റ് മോട്ടോർ , ഹെവി തുടങ്ങിയ വാഹനങ്ങൾക്ക് 15 വർഷത്തിനുന്മേൽ ഫിറ്റ്നസ് ലഭിക്കുന്നതിന് നിലവിൽ ഉണ്ടായിരുന്ന ഫീസിനേക്കാൾ 10 ഇരട്ടിയായി വർദ്ധിപ്പിച്ച ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എം.എസ് നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി. കോട്ടയം തിരുനക്കരയിൽ നിന്നും മാർച്ച് ആരംഭിച്ച് കളക്ടറേറ്റ് പടിക്കൽ സമാപിച്ചു. ബി.എം.എസ് സംസ്ഥാന സമിതി അംഗം വിഎസ് പ്രസാദ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ഓട്ടോ ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.എൻ മോഹനൻ നിർവഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി പി.ആർ രാജീവ്,  ലൈറ്റ് മോട്ടോർ ജില്ലാ സെക്രട്ടറി ടി.എൻ  നളിനാക്ഷൻ എന്നിവർ പ്രസംഗിച്ചു.  മേഖലാ സെക്രട്ടറി എ.പി കൊച്ചുമോൻ.മുനിസിപ്പൽ സെക്രട്ടറി സൈജു ജോസഫ് എന്നിവർ ധർണ്ണയ്ക്ക്നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles