തിരുവനന്തപുരം:സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവർത്തിദിനം ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കുന്നതിനുള്ള നീക്കങ്ങൾ വേഗത്തിലായി. ഇതുസംബന്ധിച്ച് സർവീസ് സംഘടനകളുമായി ചർച്ച ചെയ്യാൻ ഡിസംബർ 5-ന് വെള്ളിയാഴ്ച ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള ഓൺലൈൻ യോഗം സർക്കാർ വിളിച്ചു ചേർത്തിട്ടുണ്ട്.ഭരണപരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അഞ്ചുദിവസം പ്രവൃത്തി വ്യവസ്ഥയിലേക്ക് മാറണമെന്ന് മുൻപ് ശുപാർശ ചെയ്തിരുന്നു. ഇതിന് പകരമായി ഓഫീസുകളുടെ ദൈനംദിന പ്രവൃത്തി സമയം ഒരു മണിക്കൂർ കൂടുതലാക്കണമെന്ന നിർദ്ദേശത്തോടാണ് പരിഷ്കാര നിർദേശങ്ങൾ വന്നിരിക്കുന്നത്.
സർവീസ് സംഘടനകളുടെ നിലപാട്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രവത്തി സമയത്തിൽ ഒരു മണിക്കൂറിന്റെ വർധനവിനെക്കുറിച്ച് സംഘടനകൾ എതിർപ്പ് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ പൊതുഅവധി ദിനങ്ങൾ കുറയ്ക്കണമെന്ന നിർദേശത്തോടെയാണ് അവർ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നത്.മുമ്പ് രണ്ടാം ശനിയാഴ്ചയ്ക്കൊപ്പം നാലാം ശനിയും അവധിയാക്കാനുള്ള നടപടി പരിഗണിച്ചിരുന്നെങ്കിലും, അതിനൊപ്പം ജീവനക്കാരുടെ കാഷ്വൽ ലീവ് കുറയ്ക്കുമെന്ന വ്യവസ്ഥ വന്നതോടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴത്തെ പുതിയ ശുപാർശ പ്രകാരം എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും അവധിയാക്കുക എന്നതാണു സർക്കാർ പരിശോധിക്കുന്നത്
പുതിയ പ്രവൃത്തി സമയം
നിലവിൽ സർക്കാർ ഓഫീസുകളുടെ ജോലി സമയം ഏഴു മണിക്കൂറാണ്. നഗരങ്ങളിൽ രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയും, മറ്റു പ്രദേശങ്ങളിൽ 10.00 മുതൽ 5.00 വരെയും പ്രവർത്തനം നടക്കുന്നു.പ്രവൃത്തി ദിവസങ്ങളിലെ രാവിലെയും വൈകിട്ടുമുള്ള സമയങ്ങളിൽ അരമണിക്കൂർ വീതം ചേർത്ത് ദിവസവും ഏഴര മണിക്കൂറാക്കുന്നത് പുതിയ അവധി ക്രമീകരണത്തിന് പകരമാകും. അങ്ങനെ വന്നാൽ ഇപ്പോഴുള്ള 10.15-ൽ ആരംഭിക്കുന്ന ഓഫിസുകൾ 9.15–9.30 സമയത്തോ ആരംഭിക്കേണ്ടിവരും. വൈകീട്ട് 5.15-ന് പകരം 5.30–5.45 വരെ പ്രവർത്തിക്കേണ്ടതുമുണ്ടാകും.സംസ്ഥാനത്തെ സ്കൂൾ സമയക്രമം അടക്കമുള്ള വിവിധ ഘടകങ്ങൾ പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.


