രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സ്ത്രീപീഡന പരാതിയിൽ കോൺഗ്രസിന്റെ ശക്തനടപടി ഉടൻ:ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായെന്ന് കോൺഗ്രസ്‌ നേതാവ് കെ. മുരളീധരൻതി

തിരുവനന്തപുരം :സ്ത്രീപീഡന പരാതിയിൽ അന്വേഷണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് ശക്തമായ നടപടിയിലേക്ക് നീങ്ങുന്നു. നടപടി അനിവാര്യമാണെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.കെപിസിസി അധ്യക്ഷൻ പരാതിയെക്കുറിച്ച് പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഉടൻ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

യുവതി നേരിട്ട് കെപിസിസി അധ്യക്ഷന് നൽകിയ പരാതിയാണ് ഇപ്പോൾ പാർട്ടിയുടെയും സർക്കാരിന്റെയും പരിഗണനയിൽ.“പാർട്ടിക്കാരനാണെങ്കിൽ പാർട്ടി തലത്തിൽ അന്വേഷിക്കേണ്ടതാണ്. സസ്പെൻഷനിലായതിനാൽ ആണ് കേസ് ഡിജിപിക്ക് കൈമാറിയത്. കോൺഗ്രസിൽ സസ്പെൻഷൻ കുറ്റം തിരുത്തി മടങ്ങിയെത്താനുള്ള അവസരമായി കാണാറുണ്ട്. എന്നാൽ രാഹുലിന്റെ കാര്യത്തിൽ അതിന് ഇനി സാധ്യത കാണുന്നില്ല,” — മുരളീധരൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാഹുൽ എംഎൽഎ സ്ഥാനം ഒഴിയണമോ എന്നത് അദ്ദേഹത്തിന്റെ വ്യക്തി തീരുമാനമാണെന്നും, എന്നാൽ പൊതുസമൂഹത്തിൽ ചീത്തപ്പേര് ഉണ്ടാക്കുന്ന പ്രവൃത്തികൾക്ക് പാർട്ടിയുടെ ഭാഗത്തു നിന്ന് ഒരിക്കലും സഹിഷ്ണുത ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.“പുകഞ്ഞകൊള്ളി പുറത്താണ്. അതിനോട് സ്നേഹമുള്ളവർക്കും പുറത്തുപോകാം. പൊതുരംഗത്ത് പ്രവർത്തിക്കുന്ന ഒരാൾക്ക് ഇത്തരത്തിലുള്ള ആരോപണങ്ങളിൽ പെട്ടാൽ ഒരു രംഗത്തും തുടരാൻ യോജിക്കില്ല,” — മുരളീധരൻ കടുപ്പം മറച്ചുവെക്കാതെ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിമർശനം തങ്ങൾക്ക് പ്രസക്തമല്ലെന്നും, അവർക്കുതന്നെ നിരവധി നേതാക്കൾക്കെതിരെ പരാതികൾ ഉള്ളതായും മുരളീധരൻ ചൂണ്ടിക്കാട്ടി.രാഹുലിനെതിരായ പുതിയ പരാതി പാർട്ടിയും സർക്കാരും ഗൗരവമായി അന്വേഷിക്കുമെന്നതിനിടെ, കോൺഗ്രസിൽ നിന്നും ഇനിയും കടുത്ത നടപടികൾ വരാനാണ് സൂചന.

Hot Topics

Related Articles