പത്തനംതിട്ട :ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റും കമ്മിഷണറുമായ എൻ. വാസുവിന് ജാമ്യമില്ല. വാസുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളുകയായിരുന്നു. സ്വർണപ്പാളികൾ ഇളക്കിമാറ്റപ്പെട്ട സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാദം വിശ്വസിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ, സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്കു നൽകുന്നതിന് ശുപാർശ ചെയ്തത് എൻ. വാസുവാണെന്ന വാദം കോടതിയിൽ ഉന്നയിച്ചു.
ഇതിനുമുന്‍പ് കേസിലെ മറ്റ് പ്രതികളുടെ ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു.അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. ഇ.ഡി അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ കോടതി ഇടപെടില്ലെന്നും ആവശ്യമായ രേഖകൾക്കായി കോടതിയെ സമീപിക്കാമെന്നും കോടതി വിശദീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസിൽ മൂന്നാമത്തെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചുകഴിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്. ശശിധരൻ ഹാജരായി റിപ്പോർട്ട് സമർപ്പിച്ചതായും കോടതി വിവരം രേഖപ്പെടുത്തിയതായും അറിയിച്ചിട്ടുണ്ട്. റിപ്പോർട്ട് ഇപ്പോൾ ഹൈക്കോടതി പരിഗണിച്ചുവരികയാണെന്നും ഇടക്കാല ഉത്തരവ് ഏതാനും ദിവസങ്ങൾക്കകം പുറത്തുവരാനുള്ള സാധ്യതയുണ്ടെന്നും സൂചനയുണ്ട്.


