പുതുപ്പള്ളി പരിയാരം മീനടം പടിയിൽ സ്‌റ്റോപ്പിൽ നിർത്തിയ സ്വകാര്യ ബസിനു പിന്നിൽ ബൈക്ക് ഇടിച്ചു കയറി; അപകടത്തിൽ തോട്ടയ്ക്കാട് സ്വദേശിയായ യുവാവിന് പരിക്കേറ്റു

പുതുപ്പള്ളി: പരിയാരം മീനടംപടിയിൽ സ്റ്റോപ്പിൽ നിർത്തിയ സ്വകാര്യ ബസിനു പിന്നിൽ ബൈക്ക് അടിച്ചു കയറി അപകടം. അപകടത്തിൽ തോട്ടയ്ക്കാട് സ്വദേശിയായ യുവാവിന് പരിക്കേറ്റു. വിലങ്ങൻപാറ ടൈൽസിലെ ജീവനക്കാരൻ തോട്ടയ്ക്കാട് അമ്പലക്കവല സ്വദേശി എബിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. പുതുപ്പള്ളിയിൽ നിന്നും തോട്ടയ്ക്കാട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സെന്റ് തോമസ് ബസാണ് അപകടത്തിൽപ്പെട്ടത്. പുതുപ്പള്ളി പരിയാരം സ്റ്റോപ്പിൽ നിർത്തിയ ബസിനു പിന്നിൽ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് റോഡിൽ തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മന്ദിരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles