കിഫ്ബി ഭൂമികച്ചവടം നടത്തിയിട്ടില്ല;കിഫ്ബിക്കെതിരെ നോട്ടീസുമായി വന്നത് നാട് തകരണമെന്ന് കരുതുന്നവർ: മുഖ്യമന്ത്രി

കണ്ണൂർ: “നാട് തകരണം എന്ന് ചിന്തിക്കുന്ന ഹീനമനസുകളാണ് കിഫ്ബിക്കെതിരെ നോട്ടീസുമായി വന്നത്” എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കണ്ണൂരിൽ സംഘടിപ്പിച്ച എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി രൂപീകരിച്ച കിഫ്ബി കേരളത്തെ മുന്നോട്ടു കൊണ്ടുപോയ പ്രധാന പദ്ധതികളിലൊന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. “ഒരു ഭൂമിക്കച്ചവടവും കിഫ്ബി നടത്തിയിട്ടില്ല. രാജ്യാന്തര നിലവാരത്തിലുള്ള ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഭൂമി ഏറ്റെടുത്തത്,” എന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

ദേശീയ പാത വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായി ആവശ്യമായ ഫണ്ടിംഗ് കിഫ്ബിയിലൂടെ തന്നെ നൽകിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വൻകിട വികസന പദ്ധതികൾക്ക് കരുത്ത് പകരാനാണ് കിഫ്ബിയെ ആവിഷ്കരിച്ചതെന്നും, “നോട്ടീസ് കൊടുത്താൽ ഞങ്ങൾ മുട്ടുവിരയ്ക്കും എന്ന് കരുതിയതാണോ?” എന്നും അദ്ദേഹം പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2016ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണം സർക്കാർ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. “വാഗ്ദാനങ്ങൾ നിറവേറ്റുന്ന സർക്കാരാണ് കേരളത്തിലേത്. ജനങ്ങൾക്ക് നിരാശപ്പെടേണ്ടി വന്നിട്ടില്ല. ഉയർന്ന ജീവിത നിലവാരം കൈവരിച്ച സംസ്ഥാനമായി കേരളം ഉയർന്നിരിക്കുകയാണ്,” എന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles