നെഹ്‌റു രാജ്യത്തിനായി ജീവിച്ച മനുഷ്യൻ;നിങ്ങൾ പ്രധാനമന്ത്രിയായിരുന്ന കാലത്തോളം നെഹ്‌റു ജയിലിൽ കഴിഞ്ഞു;വന്ദേമാതരം വിഷയത്തിൽ മോദിക്കെതിരെ പ്രിയങ്ക ഗാന്ധിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി:വന്ദേമാതരം’ ദേശീയഗാനമായി സ്വീകരിച്ചിട്ട് 150 വർഷം പൂർത്തിയായതിനെ തുടർന്ന് പാർലമെന്റിൽ നടന്ന പ്രത്യേക ചർച്ചയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രവ്യാഖ്യാനങ്ങളും നെഹ്‌റുവിനെതിരായ വിമർശനങ്ങളും രൂക്ഷമായി ചോദ്യം ചെയ്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്.മോദി 12 വർഷത്തിലധികമായി അധികാരത്തിൽ തുടരുമ്പോൾ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജവാഹർലാൽ നെഹ്‌റു ഏകദേശം അതേ കാലയളവോളം ജയിലിൽ കഴിഞ്ഞിരുന്നുവെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.

Advertisements

ഒൻപത് തവണയായി ആകെ 32,000-ത്തിലധികം ദിവസം, ഏകദേശം തൊണ്ണൂറ് വർഷം, നെഹ്‌റു സ്വാതന്ത്ര്യസമരത്തെത്തുടർന്ന് ജയിലിൽ ചെലവഴിച്ചുവെന്ന് അവർ വ്യക്തമാക്കി. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ 17 വർഷം നയിച്ച നേതാവിനെ നിരന്തരം അപമാനിക്കുകയാണെന്ന് അവർ ആരോപിച്ചു.ഐഎസ്‌ആർഒ, ഡിആർഡിഒ, ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ് എന്നിവയുടെ സ്ഥാപനം നെഹ്‌റുവിന്റെ ദീർഘദൃഷ്ടിയുടെയും നയതന്ത്ര ദൗത്യത്തിന്റെയും ഫലമാണെന്നും, അവ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് മംഗൾയാൻ ദൗത്യവും തേജസ് വിമാനവും ഐടി വളർച്ചയും കോവിഡ് പ്രതിരോധ ശേഷിയും രാജ്യത്തിന് ഉണ്ടാകുമായിരുന്നില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി ന


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നെഹ്‌റുവിനെതിരായ അപമാനങ്ങളുടെ ഒരു പട്ടിക തന്നെ തയ്യാറാക്കി അതിനെക്കുറിച്ച് പാർലമെന്റിൽ താൽപ്പര്യമുള്ളത്ര സമയം ചർച്ച ചെയ്യാൻ തങ്ങൾ സന്നദ്ധമെന്നും, ശേഷം തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ യഥാർത്ഥ പ്രശ്നങ്ങളിൽ ചർച്ച തുടങ്ങാമെന്നും പ്രിയങ്ക പരിഹാസരൂപേണ പറഞ്ഞു. പ്രതിപക്ഷാംഗങ്ങൾ പ്രസംഗം കൈയ്യടിയോടെ സ്വാഗതം ചെയ്തു.വന്ദേമാതരം വിഷയത്തെ ഉയർത്തിക്കാട്ടാനുള്ള ശ്രമം ബംഗാൾ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള രാഷ്ട്രീയ നീക്കമാണെന്നും, ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.

വന്ദേമാതരത്തിന്റെ ചില ഭാഗങ്ങളെ നെഹ്‌റു ഒഴിവാക്കിക്കളഞ്ഞുവെന്നും, മുസ്ലിംലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയുമാണിതെന്നുമുള്ള മോദിയുടെ ആരോപണം പ്രിയങ്ക ശക്തമായി നിഷേധിച്ചു. ജിന്നയുടെ എതിർപ്പിനെ പിന്തുടർന്നാണ് നെഹ്‌റു ഈ നിലപാട് എടുത്തതെന്ന മോദിയുടെ ആരോപണം ചരിത്രവസ്തുതകൾ മറിച്ചുപറയുന്നതാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

Hot Topics

Related Articles