ന്യൂഡൽഹി :ഫ്ലോറിഡ ഫ്ലോറിഡയിലെ ബ്രെവാർഡ് കൗണ്ടിയിൽ ഹൈവേയിൽ ചെറുവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. റോഡിലൂടെ പോകുന്ന കാറിന് മുകളിലേക്കാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. പ്രചരിക്കുന്ന വിഡിയോയിൽ അടിയന്തരമായി ലാൻഡ് ചെയ്ത വിമാനം കാറിന് മുകളിൽ ഇടിച്ച് റോഡിലേക്ക് നിരങ്ങി നീങ്ങുന്നത് കാണാം.
പൈലറ്റും ഒരു യാത്രക്കാരനുമാണ് ചെറുവിമാനത്തിലുണ്ടായിരുന്നത്. ഇരുവരും പരുക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. എന്നാൽ കാർ ഓടിച്ചിരുന്ന 57കാരിയായ സ്ത്രീയ്ക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കുകൾ സാരമുള്ളതല്ല. ഹൈവേയിൽ വിമാനം തകർന്നു വീഴുന്നതിന് മുൻപ് വിമാനത്തിൻ്റെ എഞ്ചിന് പ്രശ്നങ്ങളുണ്ടായിരുന്നതായി പൈലറ്റ് അറിയിച്ചിരുന്നെന്ന് യുഎസ് വ്യോമയാന നിരീക്ഷണ ഏജൻസിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടുതൽ വിവരങ്ങൾ പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു. അടിയന്തരമായി റോഡിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനടെ കാറിന് മുകളിലേക്ക് ഇടിക്കുകയായിരുന്നു.


