പാലാ : വത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്കാനത്ത് വച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ശബരിമല തീർത്ഥാടകനായ ഹൈദ്രാബാദ് സ്വദേശി നാഗേശ്വറിന് (36 ) പരുക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാളകെട്ടി ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ കാഞ്ഞിരപ്പള്ളി സ്വദേശി അമീൻ മുഹമ്മദിന് ( 18 ) പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം.പൈക ഭാഗത്ത് വച്ച് നടന്നു പോകുന്നതിനിടെ സ്കൂട്ടർ ഇടിച്ചു കെഴുവംകുളം സ്വദേശി റോസമ്മയ്ക്ക് ( 51 ) പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം.
Advertisements


