വാഴൂർ പള്ളിയിൽ വലിയ പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയായി

പുളിക്കൽ കവല : വാഴൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലെ വലിയ പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയായി . മാർ യാക്കോബ് ബൂർദാനായുടെ നാമത്തിലാചരിക്കുന്ന വലിയ പെരുന്നാൾ ശുശ്രുഷകൾക്ക് മലങ്കര സഭയുടെ പരമാധ്യക്ഷനും ഇടവകയുടെ ആത്മീയ മകനുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമ്മികത്വം വഹിക്കും. 21 – ന് കുർബ്ബാനയ്ക്ക് ഞാലിയാകുഴി മാർ ബസേലിയോസ് ദയറാ സുപ്പീരിയർ വന്ദ്യ. മത്തായി റമ്പാൻ പ്രധാന കാർമികനാകും10 ന് പെരുന്നാൾ കൊടിയുടെ ആശീർവാദം. തുടർന്ന് 89 കൽപടവുകൾ ഇറങ്ങി ആചാരപൂർവ്വം കൊണ്ടുവരുന്ന കൊടികൾ പ്രധാന കവാടത്തിലുള്ള മാർ ഗ്രീഗോറിയോസ് കുരിശിങ്കലുള്ള കൽകൊടിമരത്തിൽ കൊടിയേറ്റ് കർമം നിർവ്വഹിക്കും. 23 ന് നടക്കുന്ന സുവാർത്താ സംഗമ സമാപനത്തിനും ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികത്തിനും പരുമല സെമിനാരി മാനേജർ ഫാ. എൽദോ ഏലിയാസ് മുഖ്യ പ്രഭാഷണം നിർവഹിക്കും. 24 ന് 5 :30 ന് യൽദോ പെരുന്നാൾ സന്ധ്യാ നമസ്കാരം 25 ന് പുലർച്ചെ 2 ന് യൽദോ പെരുന്നാളിൻ്റെ പ്രത്യേക ശുശ്രൂഷകൾ. 27 ന് 7ന് കുർബ്ബാന ഫാ. കുര്യാക്കോസ് ആൻഡ്രുസ്.28 ന് 8 ന് കുർബ്ബാന ഫാ. ബിറ്റു കെ മാണി 5.30 ന് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയെ വിശ്വാസി സമൂഹം പള്ളിയിലേക്ക് സ്വീകരിക്കും തുടർന്ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ സന്ധ്യാ നമസ്കാരം 7 ന് പെരുന്നാൾ സന്ദേശം പാമ്പാടി മാർ കുറിയാക്കോസ് ദയറാ മാനേജർ ഫാ. അനൂപ് ഏബ്രഹാം നൽകും. 7:30 ന് വന്ദ്യ വൈദികരുടെ കബറിങ്കലും സെമിത്തേരിയിലും പ്രത്യേക പ്രാർത്ഥന. 8 ന് ഭക്തി നിർഭരമായ വലിയ പ്രദക്ഷിണം പള്ളിയിൽ നിന്നാരംഭിക്കും പുളിക്കൽ കവല ജംഗ്ഷനിൽ വാഴൂർ പൗരാവലിയും ജന പ്രതിനിധികളും ചേർന്ന് സ്വീകരിക്കും.

Advertisements

തുടർന്ന് വിവിധ ആരാധനാലയങ്ങളുടെയും ദേവാലയങ്ങളുടെയും സ്വീകരണത്തിനും പ്രാർത്ഥനയ്ക്കും ശേഷം അങ്ങാടി ചുറ്റി പള്ളിയിൽ തിരികെ എത്തും. തുടർന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ശ്ലൈഹിക വാഴ്‌വ് നൽകും. തുടർന്ന് സൺഡേ സ്കൂൾ വിദ്യാർത്ഥികളവതരിപ്പിക്കുന്ന ക്രൈസ്തവ കലാരൂപമായ മാർഗംകളി – പ്രാധാന പെരുന്നാൾ ദിനമായ 29 -ന് 7 ന് പ്രഭാത നമസ്കാരം 8 ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ പ്രാധാന കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന 9:30 ന് പെരുന്നാൾ സന്ദേശം കാതോലിക്കാ ബാവാ നൽകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

10 ന് പെരുന്നാൾ പ്രദക്ഷിണം മാർ ഗ്രിഗോറിയോസ് കുരിശിങ്കലേക്ക് തുടർന്ന് ശ്ലൈഹിക വാഴ്‌വ് , കൈമുത്ത് നേർച്ച വിളമ്പ്, സ്നേഹവിരുന്ന്. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. അലക്സ് തോമസ് നാഴൂരിമറ്റത്തിൽ, സഹവികാരി ഫാ. ജോൺ സ്കറിയ നടുത്തൊട്ടിയിൽ ,കൈസ്ഥാനി എം.എ അന്ത്രയോസ് മറ്റത്തിൽ, സെക്രട്ടറി രാജൻ ഐസക്ക് കണ്ണന്താനം, പള്ളി ഭരണസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.

Hot Topics

Related Articles