കോട്ടയം: വടവാതൂരിൽ പുലർച്ചെ അനധികൃത മണ്ണെടുപ്പ് നടത്തുന്നതായി പരാതി. ഇന്ന് പുലർച്ചെ ആറു മണിയോടെ പ്രദേശത്ത് മണ്ണെടുപ്പ് തുടങ്ങിയതായി ആരോപണം ഉയർന്നിട്ടുണ്ട്. വടവാതൂർ നെടുമ്പുഞ്ചയിൽ കൊല്ലക്കൊമ്പ് കോളനിയ്ക്കു സമീപത്തെ പുരയിടത്തിലാണ് രണ്ട് ദിവസമായി വലിയ തതിൽ മണ്ണെടുപ്പ് നടക്കുന്നത്. ഇവിടെ അനധികൃതമായാണ് മണ്ണെടുപ്പ് നടക്കുന്നതെന്നാണ് അയൽവാസികളുടെ ആരോപണം. വീടുകൾക്ക് ഭീഷണിയാകുന്ന രീതിയിലാണ് ഇവിടെ മണ്ണെടുപ്പ് നടക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്. പ്രദേശത്തെ അനധികൃത മണ്ണെടുപ്പ് സംബന്ധിച്ചു നാട്ടുകാർ പഞ്ചായത്ത് സെക്ര
ട്ടറിയ്ക്ക് അടക്കം പരാതി നൽകിയിരുന്നു.






എന്നാൽ, ഇതുവരെയും മണ്ണെടുപ്പ് തടയാൻ അധികൃരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി. ഇവിടെ വലിയ ജെസിബിയും ടിപ്പറുകളും അടക്കം എത്തിച്ചാണ് മണ്ണെടുപ്പ് നടത്തുന്നത്. ഇത് വീടുകൾക്ക് അടക്കം ഭീതി പടർത്തുന്ന സാഹചര്യം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ അനധികൃത മണ്ണെടുപ്പിന് എതിരെ അധികൃതർ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.


