കോട്ടയം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊട്ടിത്തെറിച്ച് യുഡിഎഫ് സ്ഥാനാർത്ഥി. മണ്ഡലം കമ്മിറ്റി യോഗത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അസഭ്യം പറയുകയും, കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. കോട്ടയം നഗരസഭ 35 ആം വാർഡ് മറിയപ്പള്ളിയിൽ മത്സരിച്ചു പരാജയപ്പെട്ട യുഡിഎഫ്- കോൺഗ്രസ് സ്ഥാനാർത്ഥി സാബു പള്ളിവാതുക്കലിന് എതിരെയാണ് ഒരു സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതിയുമായി രംഗത്ത് എത്തിയത്.
നാട്ടകം മണ്ഡലത്തിലെ 35 ആം വാർഡ് കമ്മറ്റിയിൽ ഇന്നലെ കൂടിയ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് തർക്കവും വാക്കേറ്റവും ഉണ്ടായത്. യോഗത്തിൽ 122 ആം ബൂത്തിലെ ബൂത്ത് പ്രഡിഡന്റായ വിമലിനും(യൂത്ത് കോൺഗ്രസ്) മുൻ വാർഡ് പ്രഡിഡന്റ്റും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രഡിഡന്റുമായിരുന്നു ആൽബിൻ തോമസിനെതിരെയും(യൂത്ത് കോൺഗ്രസ്) വധഭീക്ഷണി മുഴക്കിയതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാർഡിൽ നിന്നും ഈ കഴിഞ്ഞ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ 35 ആം വാർഡിൽ നിന്നും മത്സരിച്ചു പരാജയപ്പെട്ട സാബു പള്ളിവാതുക്കലാണ് തങ്ങൾക്ക് നേരെ ഭീഷണി മുഴക്കുകയും കയ്യേറ്റ ശ്രമം നടത്തുകയും ചെയ്തതെന്ന് ഇരുവരും പറയുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് നാട്ടകം സുരേഷിൻ്റെ വീട്ടിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള തർക്കവും സംഘർഷവും ഉണ്ടായതെന്ന് പ്രവർത്തകർ പറയുന്നു. ഇതേ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാബു പള്ളിവാതുക്കലിന് എതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയ്ക്കും നേതാക്കൾക്കും പരാതി നൽകാൻ ഒരുങ്ങുകയാണ്.


