മഹാവീര്യർ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം;നിവിൻ പോളി–എബ്രിഡ് ഷൈൻ എന്നിവർക്ക് എതിരായ വഞ്ചന കേസിൽ തുടർനടപടികളിലെ സ്റ്റേ നീട്ടി ഹൈക്കോടതി

കൊച്ചി:നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും എതിരായ വഞ്ചന കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി. കേസിൽ ഒത്തുതീർപ്പ് ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് സ്റ്റേ നീട്ടിയതെന്ന് കോടതി വ്യക്തമാക്കി.നിവിൻ പോളി നായകനായ മഹാവീര്യർ എന്ന ചിത്രത്തിന്റെ സഹനിർമാതാവായ വി. എസ്. ഷംനാസ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കേസിന്റെ ആധാരം.എബ്രിഡ് ഷൈന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ മഹാവീര്യർ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു ഷംനാസ്. വഞ്ചനയിലൂടെ തന്റെ കൈയിൽ നിന്ന് 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് ഷംനാസ് പൊലീസിനെ സമീപിച്ചത്.

Advertisements

കേസിൽ നിവിൻ പോളിയെ ഒന്നാം പ്രതിയുമായി, എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയുമായി ചേർത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.മഹാവീര്യർ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപ തനിക്ക് ലഭിക്കാനുണ്ടെന്നും, പിന്നീട് എബ്രിഡ് ഷൈൻ–നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രത്തിൽ നിർമ്മാണ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വീണ്ടും 1.90 കോടി രൂപ കൈപ്പറ്റിയെന്നുമാണ് പരാതിയിൽ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതുവഴി 1.90 കോടി രൂപയുടെ സാമ്പത്തിക നഷ്ടം തനിക്ക് ഉണ്ടായതായും ഷംനാസ് ആരോപിക്കുന്നു.കരാർ തയ്യാറാക്കിയതിന് ശേഷം മൂവർക്കും ഇടയിൽ അഭിപ്രായഭിന്നത ഉണ്ടായി. ഇതിന്റെ തുടർച്ചയായി, ഷംനാസിന്റെ നിർമ്മാണ കമ്പനിക്കൊപ്പം ഉണ്ടായിരുന്ന കരാർ മറച്ചുവെച്ച് ചിത്രത്തിന്റെ ഓവർസീസ് അവകാശങ്ങൾ വിറ്റതായും പരാതിയിൽ പറയുന്നു.കേസിലെ തുടർനടപടികൾ നിലവിൽ സ്റ്റേ ചെയ്ത നിലയിലാണ്. സ്റ്റേ നീട്ടിയ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കേസിലെ നിയമനടപടികൾ പിന്നീട് പരിഗണിക്കും.

Hot Topics

Related Articles