ഏത്തവാഴ കൃഷി നടത്തിയ കർഷകർ നിലയില്ലാ കയത്തിൽ : വൻ വിലയിടിവ്

കോട്ടയം : ഏത്തവാഴ കൃഷി നടത്തിയ കർഷകർ നിലയില്ലാ കയത്തിൽ മുങ്ങിത്താഴുന്നു. എക്കാലത്തെക്കാളും ഏറ്റവും കുറഞ്ഞ വിലയിലേക്ക് ഏത്തവാഴക്കുലയുടെ വില താന്നതാണ് കർഷകരെ ദുരിതത്തിൽ ആക്കിയിരിക്കുന്നത്. പ്രതീക്ഷയോടെ ഏത്തവാഴ കൃഷി നടത്തിയ ജില്ലയിലെ നല്ലൊരു വിഭാഗം കർഷകരാണ് വിലയിടിവിന്‍റെ പ്രതിസന്ധിയിൽ ഇപ്പോൾ കണ്ണീർ കുടിക്കുന്നത്.

Advertisements

ഉൽപാദിപ്പിച്ച വാഴക്കുലകൾ എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് കർഷകർ. വാഴക്കുലകൾ പലയിടത്തും കിടന്ന് നശിക്കുകയാണെന്ന് കർഷകർ പരാതിപ്പെടുന്നു. കൃഷിവകുപ്പിന്‍റെ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് നീങ്ങേണ്ടിവരുമെന്നും അവർ പരാതിപ്പെടുന്നു. ക്രിസ്തുമസ് പടിവാതിക്കൽ എത്തിയതോടെ
ആഘോഷ വേളകളിൽ ഉപയോഗം വർധിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതും നഷ്ടപ്പെട്ടെന്ന് കർഷകർ പറയുന്നു. ക്രിസ്മസുമായി ബന്ധപ്പെട്ടും വിലവർധനയുണ്ടായില്ലെന്നും അവർ പരിതപിക്കുന്നു. ഈ വർഷത്തെ അവസാന പ്രതീക്ഷയുംനശിച്ച് വിലയിടിവ് മൂലം ഏത്തവാഴ കർഷകർ കനത്ത സാമ്പത്തിക ബാധ്യതയിലായിരിക്കുകയാണെന്ന് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൃഷി വകുപ്പിന്‍റെയും ഹോർട്ടികോർപ്പിന്‍റെയും ഇടപെടൽ വിഷയത്തിലുണ്ടാകണമെന്ന ആവശ്യം ഇതോടെ ശക്തമായി ഇരിക്കുകയാണ്.ഏകദേശം 10 കിലോഗ്രാം തൂക്കം വരുന്ന വാഴക്കുലക്ക് പരമാവധി 250 രൂപ മാത്രമാണ് കർഷകന് ലഭിക്കുന്നത്.കർഷകർ മൂപ്പത്തിയ വാഴക്കലുകൾ വെട്ടി വി. എഫ്. പി സി യുടെ മുന്നിലെത്തിച്ചിട്ടും നെൽക്കർഷകരെ പോലെ കാത്തുനിൽപ്പ് തുടരുകയാണ്.

Hot Topics

Related Articles