ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാനവ്യാപക ഡ്രൈവിൽ 60 പേർ അറസ്റ്റിൽ; എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുകൾ പിടികൂടി

തിരുവനന്തപുരം:നിരോധിത മയക്കുമരുന്നുകളുടെ സംഭരണവും വിപണനവും തടയുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷൻ ഡി-ഹണ്ട് സ്പെഷ്യൽ ഡ്രൈവിൽ 60 പേർ അറസ്റ്റിൽ. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്നതായി സംശയിക്കുന്ന 1,347 പേരെ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.ഡ്രൈവിന്റെ ഭാഗമായി വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്നുകൾ കൈവശം വെച്ചതിന് 54 കേസുകൾ രജിസ്റ്റർ ചെയ്തു. അറസ്റ്റിലായവരിൽ നിന്ന് എം.ഡി.എം.എ (0.02584 കിലോഗ്രാം), കഞ്ചാവ് (0.02067 കിലോഗ്രാം), 40 എണ്ണം കഞ്ചാവ് ബീഡികൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.

Advertisements

മാരക മയക്കുമരുന്നുകളുടെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി 2025 ഡിസംബർ 18നാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി-ഹണ്ട് നടത്തിയത്. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിൽപ്പനയിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ് ഈ പ്രത്യേക ഡ്രൈവിന്റെ ലക്ഷ്യം.മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് കൺട്രോൾ റൂം (9497927797) പ്രവർത്തിക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ നമ്പറിലേക്ക് ലഭിക്കുന്ന വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.മയക്കുമരുന്നിനെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാനതല ആന്റി നർക്കോട്ടിക്‌സ് ഇന്റലിജൻസ് സെല്ലും എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ റേഞ്ച് അടിസ്ഥാനത്തിലും ആന്റി നർക്കോട്ടിക്‌സ് ഇന്റലിജൻസ് സെല്ലുകൾ സജീവമായി പ്രവർത്തിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

Hot Topics

Related Articles