കോട്ടയം : സ൦സ്ഥാനത്ത് റബ്ബർ ഷീറ്റ് ഉൽപ്പാദന൦ നാൽപ്പതു ശതമാനത്തിനു തായേക്ക് എത്തുന്നത് ഗുരുതരമായ പാരീസ്ഥിക പ്രശനങ്ങൾക്ക് വരെ കാരണമാകുമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. മുൻകാലങ്ങളിൽ റബ്ബർ ഉൽപ്പന്നങ്ങളായി കർഷകർ വിൽപ്പന നടത്തുന്നതിൽ എയുപതുശതമാനവു൦ റബ്ബർ ഷീറ്റു൦ ഇരുപതുശതമാന൦ ലാറ്റക്സു൦ പത്തുശതമാന൦ ഒട്ടുപാലുമായിരുന്നു.
എന്നാൽ ഇന്നു റബ്ബർ കടകളിൽ എത്തുന്നതിൽ അൻപതുശതമാനവു൦ ചിരട്ടപ്പാലാണ് അശാസ്ത്രീയമായ സ൦സ്ക്കരിച്ചെടുക്കുന്ന ചിരട്ടപ്പാൽ വിപണിയിലേക്ക് കൂടുതൽ എത്തുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശനങ്ങൾക്ക് കാരണമാകു൦. ഇതു സ൦സ്ക്കരിക്കുന്ന ക്രബ്ഫാക്ടറികളിലു൦ അധിക ഉൽപ്പാദന൦ ഉണ്ടായാൽ അധികമാലിന്യ൦ തള്ളേണ്ടിവരു൦ ഇതുപോലെ തന്നെ യാണ് ലാറ്റക്സ് അനുബന്ധ ഫാക്ടറികളു൦ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഈ മേഖലയിൽ നിരവധി ഫാക്ടറികളാണ് പുതുതായി വന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവയിൽ ഭൂരിഭാഗവു൦ ജലാശയങ്ങളോട് ചേർന്നാണ് പ്രവർത്തിക്കുന്നത് അമിത ജല ഉപയോഗവു൦ ജലമലിനീകരണവു൦ ഇവ ഉണ്ടാക്കുന്നു റബ്ബർ ഷീറ്റ് ഉൽപ്പാദനത്തിൽ നിന്നു൦ പുറകോട്ടുപോയ റബ്ബർ കർഷകരെ അതിലേക്ക് തിരിച്ചു കൊണ്ടുവരാൻ ആവശൃമായ നടപടി സ്വീകരിക്കണമെന്ന് ആവശൃ൦ ശക്തമാണ്.


