ദില്ലി : തങ്ങള്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കഴിഞ്ഞ സാമ്ബത്തിക വർഷം ലഭിച്ച സംഭാവനകളുടെ വിശദമായ കണക്ക് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിജെപി പുറത്തുവിട്ടത്.ഇത് പ്രകാരം 6073 കോടി രൂപയാണ് ഒരൊറ്റ വർഷം കൊണ്ട് ബിജെപിയുടെ അക്കൗണ്ടിലെത്തിയത്. ഇത് തൊട്ടുമുൻപത്തെ വർഷത്തേക്കാള്‍ 53 ശതമാനം കൂടുതലാണ്. 2023-24 കാലത്ത് ബിജെപിക്ക് 3967 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതില്‍ 42 ശതമാനവും അന്ന് ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയാണ് ലഭിച്ചത്.
എന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ഇല്ലാതായതോടെ ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴിയാണ് രാഷ്ട്രീയ കക്ഷികള്‍ക്ക് സംഭാവന ലഭിക്കുന്ന പ്രധാന മാർഗം. ഇതിലൂടെ എത്തിയ 2811 കോടി രൂപയില്‍ 3112 കോടി രൂപയും ബിജെപിക്കാണ് ലഭിച്ചത്. അവശേഷിക്കുന്ന 2,961 കോടി രൂപ വ്യക്തികളും കോർപ്പറേറ്റുകളും ബിജെപിക്ക് നല്‍കിയതാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (100 കോടി രൂപ), റങ്ട സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് (95 കോടി രൂപ), വേദാന്ത ലിമിറ്റഡ് (67 കോടി രൂപ) എന്നിവയായിരുന്നു മറ്റ് പ്രധാന ദാതാക്കളില്‍ മാക്രോടെക് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് (65 കോടി രൂപ), ഡെറിവ് ഇൻവെസ്റ്റ്‌മെന്റ്‌സ് (53 കോടി രൂപ), മോഡേണ്‍ റോഡ് മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (52 കോടി രൂപ), ലോട്ടസ് ഹോംടെക്‌സ്റ്റൈല്‍സ് ലിമിറ്റഡ് (51 കോടി രൂപ) എന്നിവരാണ് സംഭാവന നല്‍കിയ പ്രധാന കമ്ബനികള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഫല്‍ ഗോയല്‍ റിയാലിറ്റി എല്‍എല്‍പി, ഐടിസി ലിമിറ്റഡ്, ഗ്ലോബല്‍ ഐവി വെഞ്ച്വേഴ്സ് എല്‍എല്‍പി, ഐടിസി ഇൻഫോടെക് ഇന്ത്യ ലിമിറ്റഡ്, ഹീറോ എന്റർപ്രൈസസ് പാർട്ണർ വെഞ്ച്വേഴ്സ്, മാൻകൈൻഡ് ഫാർമ ലിമിറ്റഡ്, സുരേഷ് അമൃത്‌ലാല്‍ കൊട്ടക്, ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് എന്നിവയും ബിജെപിക്ക് വലിയ സംഭാവന നല്‍കിയ മറ്റ് ചില കമ്ബനികളാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തുകയാണ് 2024-25 ല്‍ ബിജെപിക്ക് സംഭാവനയായി ലഭിച്ചത്.


