ബഹുസ്വരതയ്ക്ക് കാവലാളാകണം: മോസ്റ്റ് റവ. ഡോ. യൂഹന്നോൻ മാർ തിയഡോഷ്യസ്

കുറവിലങ്ങാട്: ബഹുസ്വരതയുടെ സന്ദേശം നൽകുന്ന ആഘോഷമാണ് ക്രിസ്മസ് . ഭാരതത്തിൻ്റെ പാരമ്പര്യവും ബഹുസ്വരതയുടേതാണ്. നമ്മുടെ സംസ്കാരത്തനിമയോട് ചേർന്ന് ബഹുസ്വരതയുടെ മൂലകങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോരുത്തർക്കും ഉണ്ട്. അതാണ് ക്രിസ്മസ് ഓർമിപ്പിക്കുന്നത് എന്ന് യൂഹന്നോൻ മാർ തിയഡോഷ്യസ് തിരുമേനി അഭിപ്രായപ്പെട്ടു. ദേവമാതാ കോളേജിന്റെ ക്രിസ്മസ് ആഘോഷപരിപാടികൾ ജിംഗിൾ ബെൽസ് 2K25 ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

മലങ്കര സഭയുടെ മൂവാറ്റുപുഴ ഭദ്രാസനാധിപനും ഗാനരചയിതാവുമായ മോസ്റ്റ് റവ. ഡോ. യൂഹന്നോൻ മാർ തിയഡോഷ്യസ് തിരുമേനി മുഖ്യാതിഥിയായി പങ്കെടുത്ത സമ്മേളനത്തിൽ കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ. ഡോ. തോമസ് മേനാച്ചേരി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സുനിൽ സി. മാത്യു,വൈസ് പ്രിൻസിപ്പൽ റവ. ഫാ ഡിനോയി മാത്യു കവളമാക്കൽ ഡോ. പ്രിയ ജോസഫ്, ഡോ. റെന്നി എ. ജോർജ് എന്നിവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2024-25 വർഷത്തെ കോളേജ് മാഗസിൻ്റെ പ്രകാശനവും വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണവും യോഗത്തിൽ നിർവഹിച്ചു. ഡിപ്പാർട്ട്മെൻ്റ് അടിസ്ഥാനത്തിലുള്ള കലാപ്രകടനങ്ങൾ, കരോൾ ഗാനാലാപനം, ജീസസ് യൂത്തിന്റെ മ്യൂസിക് ബാൻ്റ് അവതരിപ്പിച്ച സംഗീതവിരുന്ന് എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ദേവമാതായിൽ ഈ വർഷം ക്രിസ്മസ് ആഘോഷിച്ചത്.
ഡോ. സിജി ചാക്കോ, സി.ഡോ.ഫാൻസി പോൾ, ജെൻസി മേരി ജോർജ്, ഡോ. അഷിത ടോം, ചെയർപേഴ്സൺ ബേസിൽ ബേബി, എന്നിവർ ദേവമാതായുടെ ക്രിസ്മസ് ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles