വൈക്കം: കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രീമാരേജ് കൗൺസിലിംഗ് കോഴ്സിന്റെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് ഈ ഡി പ്രകാശൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ യുഎസ് പ്രസന്നൻ, ധന്യ പുഷോത്തമൻ, രാജി റെജി, ഗൗതം സുരേഷ് ബാബു അമ്പിളി ബിജു,ദീപ സുഗുണൻ, വത്സ മോഹനൻ,സി മി ബിനോയി, ടീന ബിജു തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ വിഷയങ്ങളെ അധികരിച്ചു കൊണ്ട് ഡോക്ടർ ഗ്രേസ് ലാൽ, ഡോക്ടർ ശരത് ചന്ദ്രൻ, അനൂപ് വൈക്കം, അജേഷ് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Advertisements


