തമിഴ്നാട് സർക്കാരിന് തിരിച്ചടി:മദ്രാസ് സർവകലാശാലാ ഭേദഗതി ബിൽ രാഷ്ട്രപതി തിരിച്ചയച്ചു; യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് സംശയം

ചെന്നൈ:വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന മദ്രാസ് സർവകലാശാലാ ഭേദഗതി ബിൽ രാഷ്ട്രപതി ദ്രൗപദി മുർമു തിരിച്ചയച്ചു. മൂന്ന് വർഷത്തിന് ശേഷമാണ് 2022 ഏപ്രിലിൽ തമിഴ്നാട് നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതി തിരിച്ചയക്കുന്നത്. ഇതോടെ ഗവർണർ ആർ.എൻ. രവിയുമായി വിസി നിയമന വിഷയത്തിൽ തർക്കത്തിലായിരിക്കുന്ന സ്റ്റാലിൻ സർക്കാരിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.168 വർഷം പഴക്കമുള്ള മദ്രാസ് സർവകലാശാലയുടെ ഭരണനിയന്ത്രണം സംസ്ഥാന സർക്കാരിന് കൈമാറുകയെന്ന ലക്ഷ്യത്തോടെയാണ് നിയമ ഭേദഗതി കൊണ്ടുവന്നത്.

Advertisements

ഇതനുസരിച്ച്, വൈസ് ചാൻസലറെ നിയമിക്കാനും നീക്കം ചെയ്യാനും ചാൻസലർ കൂടിയായ ഗവർണറുടെ അധികാരം എടുത്തുകളഞ്ഞ് സംസ്ഥാന സർക്കാരിന് നൽകുകയായിരുന്നു നിർദേശിച്ചിരുന്നത്.എന്നാൽ നിയമസഭ പാസാക്കിയ ബില്ലിലെ വ്യവസ്ഥകൾ യുജിസി (യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ) ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന സംശയം ഉന്നയിച്ച് ഗവർണർ ആർ.എൻ. രവി ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാഷ്ട്രപതി ബിൽ തിരിച്ചയച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈസ് ചാൻസലർ നിയമനം അനിശ്ചിതത്വത്തിലായതോടെ മൂന്നു വർഷത്തിലേറെയായി മദ്രാസ് സർവകലാശാല സ്ഥിരം വിസിയില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇത് സർവകലാശാലയുടെ ദൈനംദിന ഭരണവും അക്കാദമിക് പ്രവർത്തനങ്ങളും ഗുരുതരമായി ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

Hot Topics

Related Articles