നിയസഭാ തെരഞ്ഞെടുപ്പിൽ ‘സീറ്റ് നല്‍കരുതെന്ന ’ പരാമര്‍ശം: പി.ജെ. കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരുതെന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നേരിട്ട് പി.ജെ. കുര്യനോട് അതൃപ്തി അറിയിച്ചു. പെരുന്ന എൻഎസ്‌എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി സമ്മേളനത്തിനിടെയാണ് രാഹുല്‍ കുര്യനുമായി സംസാരിച്ചത്. ഇരുവരും തമ്മില്‍ സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.ഇതിനിടെ വിഷയത്തില്‍ വിശദീകരണവുമായി പി.ജെ. കുര്യൻ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അത്തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും കുര്യൻ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ആര്‍ സ്ഥാനാര്‍ഥിയായാലും ജയിക്കാന്‍ കഴിയുമെന്നതാണു താൻ പറഞ്ഞതെന്നും മറ്റ് പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കുര്യൻ പറഞ്ഞു.

Advertisements

അതേസമയം പെരുന്ന എൻഎസ്‌എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി സമ്മേളനത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലും പങ്കെടുത്തു. നേരത്തെ ഒരു ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിലും, സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കളോടൊപ്പമാണ് രാഹുല്‍ ഇരുന്നതെന്ന് ശ്രദ്ധേയമായി.സമ്മേളനത്തിനിടെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുന്നിലൂടെ കടന്നുപോയപ്പോള്‍ രാഹുല്‍ എഴുന്നേറ്റ് നിന്നെങ്കിലും, ചെന്നിത്തല പ്രതികരിക്കാതെ കടന്നുപോയതായി ദൃശ്യങ്ങളിൽ കാണാം. ഇതിനിടയിൽ ചിലർ രാഹുലിനൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു. പിന്നീട് പി.ജെ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുര്യനുമായി രാഹുല്‍ സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.ഇതിനു മുൻപ്, രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന ആവശ്യം ഉന്നയിച്ച് പി.ജെ. കുര്യൻ രംഗത്തെത്തിയിരുന്നു. ഭാഷയും സൗന്ദര്യവും മാത്രം മുന്‍നിര്‍ത്തി സ്ഥാനമോഹം കാണിക്കുന്നവരെ ഒഴിവാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് കുര്യൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് അഗ്നിശുദ്ധി നടത്തി തിരിച്ചെത്തിയാല്‍ പരിഗണിക്കാമെന്ന ഒരു വിഭാഗം നേതാക്കളുടെ ഉറപ്പിലാണ് രാഹുല്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നത്.

Hot Topics

Related Articles