ഫോട്ടോ: വെള്ളാപ്പള്ളി നടേശൻ്റെ ചിത്രത്തിൽ കരി ഓയിൽ ഒഴിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ആഹ്വാനം ചെയ്തതിൽ പ്രതിഷേധിച്ച് കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ച് തലയോലപറമ്പിൽ പ്രകടനം നടത്തിയപ്പോൾ
തലയോലപറമ്പ്: കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചും അദ്ദേഹത്തിന്റെ ചിത്രത്തിൽ കരി ഓയിൽ ഒഴിക്കണമെന്ന് ആഹ്വാനം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവിന്റെകോലം കത്തിച്ചു. പ്രകടനത്തിന് യൂണിയൻ പ്രസിഡൻ്റ് ഇ. ഡി.പ്രകാശൻ, യൂണിയൻ സെക്രട്ടറി എസ്. ഡി.സുരേഷ് ബാബു രഞ്ജിത്ത് രാജപ്പൻ, യു.എസ്.പ്രസന്നൻ, ഗൗതംസുരേഷ് ബാബു, അഭിലാഷ് രാമൻകുട്ടി, ധന്യപുരുഷോത്തമൻ, അമ്പിളിസനീഷ്,,വത്സമോഹൻ,സിമി ബിനോയി, തുടങ്ങിയവർ നേതൃത്വം നൽകി.


