സൗന്ദര്യസംരക്ഷണത്തിൽ വെർജിൻ കോക്കനട്ട് ഓയിൽ; അറിഞ്ഞിരിക്കേണ്ട ഗുണങ്ങൾ

ഹെൽത്ത്‌ ഡെസ്ക്:വെളിച്ചെണ്ണയുടെ ഏറ്റവും ശുദ്ധമായ രൂപമാണ് വെർജിൻ കോക്കനട്ട് ഓയിൽ. പ്രകൃതിദത്തമായ സൗന്ദര്യസംരക്ഷണത്തിനായി വ്യാപകമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ചർമ്മത്തെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കാനും ജലാംശം നിലനിർത്താനും വെർജിൻ കോക്കനട്ട് ഓയിൽ സഹായിക്കുന്നു. അതുകൊണ്ടുതന്നെ നിരവധി പ്രകൃതിദത്ത സൗന്ദര്യവർധക ഉൽപ്പന്നങ്ങളിൽ ഇതൊരു പ്രധാന ഘടകമാണ്.മേക്കപ്പ് റിമൂവറായി വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കാവുന്നതാണ്. എന്നാൽ അതീവ എണ്ണമയമുള്ളതും മുഖക്കുരു കൂടുതലുള്ളതുമായ ചർമ്മത്തിന് ഇത് അനുയോജ്യമല്ല. അധിക ജലാംശം ആവശ്യമായ വരണ്ട ചർമ്മമുള്ളവർക്ക് ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടുതവണ ഉപയോഗിച്ച് തുടങ്ങാവുന്നതാണ്.

Advertisements

വിണ്ടുകീറിയ ചുണ്ടുകളുടെ സംരക്ഷണത്തിനും വെർജിൻ കോക്കനട്ട് ഓയിൽ ഗുണകരമാണ്. ചുണ്ടുകളിൽ പുരട്ടുന്നത് മൃദുത്വം നിലനിർത്താൻ സഹായിക്കും. ശരീരദുർഗന്ധം കുറയ്ക്കുന്നതിനും ഇത് സഹായകമാണ്. വായിൽ കുറേ സമയം വെർജിൻ വെളിച്ചെണ്ണ കുലുക്കി തുപ്പുന്ന ‘ഓയിൽ പുള്ളിംഗ്’ വഴി രോഗാണുക്കളെ അകറ്റാനും സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കാം. മുടിക്ക് തിളക്കം നൽകുന്നതിനൊപ്പം തലയോട്ടിയിലെ വരൾച്ചയും താരനും കുറയ്ക്കാൻ ഇത് സഹായിക്കുന്നു. മുടിവളർച്ച പ്രോത്സാഹിപ്പിക്കുന്നതിലും ഈ എണ്ണ ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.ബോഡി സ്ക്രബായും വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൈകാലുകൾ വരണ്ടതായോ മങ്ങിയതായോ തോന്നുമ്പോൾ ഇത് ഉപയോഗിക്കുന്നത് ചർമ്മത്തിന് മൃദുത്വവും തിളക്കവും നൽകും.എന്നാൽ മുഖക്കുരു സാധ്യതയുള്ളവർ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം. ബ്ലാക്ക് ഹെഡ്, വൈറ്റ് ഹെഡ്, മുഖക്കുരു പാടുകൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അൾട്രാവയലറ്റ് രശ്മികൾ മൂലമുള്ള ചർമ്മവീക്കം ലഘൂകരിക്കാൻ വെർജിൻ കോക്കനട്ട് ഓയിലിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സഹായിക്കുമെങ്കിലും, ഗുണമേന്മയുള്ള എണ്ണ തിരഞ്ഞെടുക്കുന്നത് അത്യന്താപേക്ഷിതമാണ്.

Hot Topics

Related Articles