ഗ്രാമീണ ബാങ്ക് സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർ ജനുവരി ഒൻപത് വെള്ളിയാഴ്ച പണിമുടക്കുന്നു

കോട്ടയം : രാജ്യത്തെ ഗ്രാമീണ ബാങ്ക് മേഖലയിൽ ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് (ഐ.പി.ഒ ) വഴി സ്വകാര്യവൽക്കരണം ലക്ഷ്യമിടുന്ന യൂണിയൻ ഗവൺമെൻ്റിൻ്റെ തീരുമാനത്തിനെതിരെ ജോയിന്റ് ഫോറം ഓഫ് കേരള ഗ്രാമീണ ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ജീവനക്കാർ ജനുവരി ഒൻപത് വെള്ളിയാഴ്ച പണിമുടക്കുന്നു. പണിമുടക്കുന്ന ജീവനക്കാർ  ബാങ്ക് റീജിയണൽ ഓഫീസിന് (സംക്രാന്തി) മുൻപിൽ രാവിലെ 10 ന് പ്രതിഷേധ പ്രകടനവും ധർണ്ണ സമരവും നടത്തുന്നതാണ്. സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗവും, കോട്ടയം ജില്ലാ സെക്രട്ടറിയുമായ അഡ്വ. കെ. അനിൽ കുമാർ ധർണ്ണ സമരം ഉദ്ഘാടനം ചെയ്യും.

Advertisements

വിവിധ നേതാക്കൾ ധർണ്ണയിൽ പങ്കെടുത്ത് സംസാരിക്കും. മൂന്ന് ഗ്രാമീണ ബാങ്കുകളെ ഐ.പി.ഒ വഴി സ്വകാര്യവൽക്കരിക്കാൻ യൂണിയൻ ഗവൺമെന്റ് തീരുമാനിച്ചു കഴിഞ്ഞു. അതിന്റെ നടപടിക്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.  മൂന്ന് ബാങ്കുകളിൽ ഒന്ന്‌ കേരള ഗ്രാമീണ ബാങ്കാണ്. മറ്റൊന്ന് ഹരിയാന ഗ്രാമീണ ബാങ്കും മൂന്നാമത്തേത് തമിഴ്‌നാട് ഗ്രാമീണ ബാങ്കും. ഈ ഗ്രാമീണ ബാങ്കിലെ ജീവനക്കാരും ജോയിൻ്റ് ഫോറത്തിൻ്റെ അഭിമുഖ്യത്തിൽ നാളെ പണിമുടക്കും.

Hot Topics

Related Articles