വൈക്കംകുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു

കുലശേഖരമംഗലം : വൈക്കംകുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു. സപ്താഹത്തിനോടനുബന്ധിച്ച് നടന്ന അവഭൃത സ്നാന ഘോഷയാത്ര ഭക്തി സാന്ദ്രമായി. ക്ഷേത്രത്തിൻ്റ പിന്നിൽ മുവാറ്റുപുഴയാറിൻ്റെ തീരത്ത് നടന്ന പൂജാ കർമങ്ങൾക്കൊടുവിൽ നൂറുകണക്കിന് ഭക്തരുടെ സാന്നിദ്ധ്യത്തിൽ തിരുആറാട്ട് നടന്നു. തുടർന്ന് ഭഗവാനെ പൂത്താലം വാദ്യഘോഷം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് വരവേറ്റു.ക്ഷേത്രത്തിന് വലംവച്ചശേഷം യജ്ഞവേദിയിൽ ഭഗവാനെ പ്രതിഷ്ഠിച്ചു. പൂജാ കർമങ്ങൾക്ക് ക്ഷേത്രം തന്ത്രി വടശേരി ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി,യജ്ഞാചാര്യൻ ഭാഗവതരത്നം കൃഷ്ണറാംപുന്നപ്ര,
ക്ഷേത്രംമേൽശാന്തി യദുകൃഷ്ണൻ തുടങ്ങിയവരുടെ കാർമികത്വം വഹിച്ചു. വി.ആർ. വിശ്വനാഥൻ, ഷാജിആലുങ്കൽ, മനോജ്മോഹനൻ, ബാബുചാത്തനാട്ട്,ജി. രാജമ്മ, രാജശ്രീ മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles