കുറവിലങ്ങാട് : വെയിലിനെ പ്രണയിക്കുന്ന ചെടിയാണ് കടലാസ് പൂവെന്നു നാം വിളിക്കുന്ന ബോഗന്‍ വില്ല. വര്‍ണ വൈവിധ്യമാണ് ബോഗന്‍ വില്ലയെ ഏവര്‍ക്കും പ്രിയങ്കരമാക്കുന്നത്. ചുവപ്പും വെള്ളയും നിറത്തിലുള്ള നാടന്‍ ഇനങ്ങളെക്കൂടാതെ വിവിധ വര്‍ണത്തിലുള്ള സങ്കര ഇനങ്ങളുടെ ചാകര തന്നെയുണ്ട്. കുറ്റിച്ചെടിയായി നിലത്തും ചട്ടിയിലും വളര്‍ത്താം, മതിലിലും മറ്റും വള്ളിയായി കയറ്റിവിടാം ബോഗന്‍ വില്ലയ്ക്ക് പ്രത്യേകതകള്‍ ഒരുപാടുമുണ്ട്.
പുഷ്പസ്നേഹികളുടെ ഹൃദയം കവർന്ന തെക്കേ അമേരിക്കൻ സുന്ദരിയാണ് ബൊ ഗേൻ വില്ല. കടുത്ത വേനലിൽപോലും സമൃദ്ധമായി പൂവിടുന്ന ഈ വിശ്വമോഹിനിയുടെ, കൊഴിയാൻ മടി ക്കുന്ന പൂക്കൾ, പേപ്പർ മടക്കി രൂപപ്പെടുത്തുന്ന പൂക്കൾക്കു സമാനമായതുകൊണ്ടാകാം ബൊഗേൻവില്ലയെ കടലാസു പൂച്ചെടിയെന്നും വിളിക്കുന്നത്. വെയിലിൻ്റെ ചൂട് കൂടിയതോടെ നാട്ടിൽ പ്രദേശങ്ങളിൽ ടൗൺ പ്രദേശങ്ങളിലും വിവിധ വർണ്ണത്തിലുള്ള ബോഗൻ വില്ലകൾ വശ്യമനോഹരിയായി പൂത്തുലഞ്ഞു നിൽക്കുന്നു.


