വൈക്കം: താലൂക്കാശുപത്രിയിലെഅത്യാഹിത വിഭാഗത്തിനുമുന്നിൽ രോഗികളുടെ ഒപ്പമെത്തിയവർ തമ്മിൽ ഏറ്റുമുട്ടി. ചൊവ്വാഴ്ച രാത്രിയായിരുന്നു ആശുപത്രിയിലെ കൂട്ടത്തല്ല്.അത്യാഹിത വിഭാഗത്തിന് മുന്നിൽ തുടങ്ങിയ കൂട്ടത്തല്ല് ഓ പി കൗണ്ടറിനു മുന്നിലാണ് അവസാനിച്ചത്.ജീവനക്കാരും മറ്റും ഓടി മാറിയാണ് രക്ഷപ്പെട്ടത്.കൂട്ടത്തല്ലിൻ്റെ കാരണം വ്യക്തമായിട്ടില്ല ആശം പത്രിയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ഉണ്ട് .
ആർഎംഒ വൈക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നാശനഷ്ടങ്ങ ൾ ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ ആശുപത്രിയിൽ ഇതിനു മുമ്പും ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയിട്ടുണ്ട്. സംഘർഷങ്ങൾ പതിവായതോടെ ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഗികൾക്കും ഡോക്ടർമാർക്കും ജീവനക്കാർക്കും സംരക്ഷണമില്ലാത്ത സാഹചര്യമാണ് ആശുപത്രിൽ ഉള്ളത് എന്നാണ് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആശംപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് സംഘർഷമുണ്ടാക്കിയ വരെ കണ്ടെത്താനാണ് ശ്രമം.


