പ്രമേഹം ഉള്ളവർ പഴങ്ങള്‍ എങ്ങനെ കഴിക്കണം : ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയതാണ് പഴവർഗ്ഗങ്ങള്‍. പഴങ്ങളില്‍ സ്വാഭാവികമായ മധുരമാണുള്ളത്. അതിനാല്‍ തന്നെ പ്രമേഹം ഉള്ളവർ മിതമായ അളവില്‍ പഴങ്ങള്‍ കഴിക്കാൻ ശ്രദ്ധിക്കണം.കൃത്യമായ അളവില്‍ കഴിച്ചാല്‍ നല്ല ആരോഗ്യവും നിങ്ങള്‍ക്ക് ലഭിക്കും. അതേസമയം ചില പഴങ്ങള്‍ ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ചിലർ പഴങ്ങള്‍ അതുപോലെ തന്നെ കഴിക്കും. എന്നാല്‍ മറ്റുചിലർ ജ്യൂസ് അടിച്ചാണ് കുടിക്കാറുള്ളത്. പ്രമേഹം ഉള്ളവർ പഴങ്ങള്‍ എങ്ങനെ കഴിക്കുന്നതാണ് നല്ലതെന്ന് അറിയാം.

Advertisements

1.പഴങ്ങള്‍ ജ്യൂസ് അടിച്ച്‌ കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
പ്രമേഹം, പിസിഒഡി, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവർ ഫ്രഷ് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം. കാരണം ജ്യൂസായി കുടിക്കുമ്പോള്‍ പെട്ടെന്നു ദഹിക്കുകയും ഇത് ശരീരത്തിലെ ബ്ലഡ് ഷുഗർ അളവ് കൂടാനും കാരണമാകും. അതിനാല്‍ തന്നെ പഴങ്ങള്‍ നന്നായി ചവച്ചരച്ച്‌ കഴിക്കാൻ ശ്രദ്ധിക്കണം. പച്ചക്കറികളും അത്തരത്തില്‍ കഴിക്കാൻ സാധിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2. ജ്യൂസടിക്കാതെ പഴങ്ങള്‍ കഴിക്കുന്നത്


പഴങ്ങള്‍ കഴിക്കുന്നത് വയറ് നിറയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. കാരണം പഴങ്ങളില്‍ ഫൈബറും ജലാംശവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കലോറി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനെ തടയുന്നു. പഴങ്ങള്‍ കഴിക്കുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങള്‍ ജ്യൂസടിച്ച്‌ കുടിക്കുമ്പോള്‍ കിട്ടുകയില്ല. അതേസമയം പ്രമേഹം ഉള്ളവർ നേരിയ അളവില്‍ പഴങ്ങള്‍ കഴിക്കാൻ ശ്രദ്ധിക്കണം.

3. പ്രമേഹം ഉള്ളവർ ഈ പഴങ്ങള്‍ കഴിക്കൂ


മാതളം, മുന്തിരി, ആപ്പിള്‍, ബ്ലൂബെറി, സ്ട്രോബെറി, പേരയ്ക്ക, തണ്ണിമത്തൻ, ചെറീസ്, പപ്പായ, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ പ്രമേഹം ഉള്ളവർക്കും കഴിക്കാൻ സാധിക്കും.

Hot Topics

Related Articles