കോട്ടയം : ഫ്രാങ്കോ മുളയ്ക്കൽ കേസുമായി ബന്ധപ്പെട്ട അതിജീവിതമാരായ സിസ്റ്റർമാർക്ക് കേസ് തുടർന്ന് നടത്തിപ്പിന് സ്പെഷ്യൽ പബ്ലിക് പ്രോസികൂട്ടറെ നിയമിച്ചു നൽകിയ സർക്കാരിന് നന്ദി രേഖപ്പെടുത്തി സിസ്റ്റർ റാണിറ്റ്. പ്രതിസന്ധിഘട്ടത്തിൽകൂടെ നിന്ന സർക്കാരിനും പൊതുസമൂഹത്തിനും പ്രത്യേകം നന്ദിയും രേഖപ്പെടുത്തി. സിസ്റ്റർമാർ ആവശ്യപ്പെട്ട സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹരീന്ദ്രനാഥിനെയാണ് സർക്കാർ അനുവദിച്ച് നൽകിയത്. കഴിഞ്ഞദിവസം സിസ്റ്റർമാർക്ക് റേഷൻ കാർഡും സർക്കാർ അനുവദിച്ചു… കൈമാറിയിരുന്നു. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങൾക്ക് ഇല്ലെന്നും സിസ്റ്റർ റാണിറ്റ് അറിയിച്ചു.
Advertisements


