കോട്ടയം: ശ്രീനാരായണ സാംസ്കാരിക സമിതി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാകവി കുമാരനാശാൻ അനുസ്മരണം സംഘടിപ്പിച്ചു. തിരുനക്കര എം.വിശ്വംഭരൻ ഹാളിൽ നടന്ന യോഗത്തിൽ സമിതി സംസ്ഥാന പ്രസിഡൻ്റ് രതീഷ് ജെ. ബാബു അദ്ധ്യക്ഷത വഹിച്ചു. സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന മ്യൂസിക്ക് ക്ലബിൻ്റെ ഉദ്ഘാടനവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. വൈശാഖിനെ ആദരിച്ചു.
ഗുരുദേവ ദർശനത്തിൽ നിന്ന് ഊർജ്ജം സ്വീകരിച്ചതാണ് ആശാൻ്റെ കവിതകൾ.വിചാര വിപ്ലവത്തിൻ്റെ അന്തരീക്ഷം കേരള സമൂഹത്തിൽ സൃഷ്ടിച്ച മഹത് വ്യക്തിയാണ് ആശാൻ. മലയാളിയുടെ മനസ്സിനെ ഏറ്റവും കൂടുതൽ അന്നും ഇന്നും തൃസ്സിപ്പിക്കുന്നതാണ് ആശാൻ കവിതകൾ. നൂറ്റാണ്ടിനും ഇപ്പുറവും ആശാൻ കവിതകൾ ചർച്ചയ്ക്കും പഠനത്തിനും വിധേയമായി കൊണ്ടിരിക്കുന്ന എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അഭിപ്രായപ്പെട്ടു.
കവിയരങ്ങിൽ ഡോ. രാജു വള്ളിക്കുന്നം, അരവിന്ദൻ കെ.എസ്. മംഗലം,ഡി. സന്തോഷ്, ജയശ്രീ പള്ളിക്കൽ, വി.ഗീത, മുരളീധരപ്പണിക്കർ കുമ്മനം എന്നിവർ ആശാനെ അനുസ്മരിച്ച് പ്രസംഗിക്കുകയും കവിയരങ്ങിൽ കവിത ആലപിക്കുകയും ചെയ്തു.
സമിതി ഭാരവാഹികളായ അനൂപ് പ്രാപ്പുഴ, ടി.ടി. പ്രസാദ്, ഇ.എം. സോമനാഥൻ, വി.എം ശശി, ലിനീഷ് ടി. ആക്കളം, അഡ്വ.ശാന്താറാം റോയി തോളൂർ, കെ.ജി. സതീഷ്, അനീഷ് കുമാർ എ., മനോജ് മറിയപ്പള്ളി, രതീഷ് കെ. എസ്. എന്നിവർ ആശാൻ അനുസ്മരണ പ്രസംഗം നടത്തി.


