വീട്ടിലെത്തി പാത്രം വരെ കഴുകുന്ന സി.പി.എം നേതാക്കൾ സാധാരണക്കാരുടെ അടുക്കള പൂട്ടിച്ചവർ : മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി

ഫോട്ടോ : കോട്ടയത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ വിജയീ പോരാളി സംഗമം
സിതാരെ പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ജെബി മേത്തർ എംപി. ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, കെ.പിസി സി ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസ്, ജില്ലാ പ്രസിഡണ്ട് ബെറ്റി ടോജോ എന്നിവർ.

Advertisements

കോട്ടയം: തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വീട്ടിലെത്തി പാത്രം വരെ കഴുകുന്ന സി.പി.എം നേതാക്കൾ സാധാരണക്കാരുടെ അടുക്കള പൂട്ടിച്ചവരാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി.
രുക്ഷമായ വിലക്കയറ്റം മൂലം സ്ത്രീകൾ വലിയ ദുരിതത്തിലാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ളത് കേരളത്തിലാണ്. തൊട്ടടുത്ത സംസ്ഥാനങ്ങളിൽ വിലക്കയറ്റതോത് രണ്ടു ശതമാനവും കേരളത്തിൽ അത് ഒമ്പതര പത്ത് ശതമാനവുമാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ പിണറായി സർക്കാർ ഒന്നും ചെയ്യുന്നില്ല.
മാവേലി സ്റ്റോറുകളിലെ വില സർക്കാർ തന്നെ കുട്ടി.
വീട്ടിലെത്തുന്ന സി.പി.എം നേതാക്കളോട് സ്ത്രീകൾ വിലക്കയറ്റം മൂലം ജീവിതം വഴി മുട്ടിയ കാര്യം ഓർമ്മിപ്പിക്കണം- അവർ
പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിച്ച മഹിള കോൺഗ്രസുകാരുടെ വിജയീ പോരാളി സംഗമം സിതാരെ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
സിതാരെ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉത്‌ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ബെറ്റി ടോജോ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസ് ഡി.സി.സി പ്രസിഡണ്ട് നാട്ടകം സുരേഷ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles