അങ്കമാലിയില്‍ 21കാരിയുടെ ആത്മഹത്യ; ആണ്‍സുഹൃത്തിന്റെ മാനസിക പീഡനമെന്ന് ആരോപിച്ച്‌ കുടുംബം രംഗത്ത്

കൊച്ചി : എറണാകുളം അങ്കമാലിയില്‍ 21കാരിയുടെ ആത്മഹത്യയയ്ക്ക് പിന്നില്‍ ആണ്‍സുഹൃത്തിന്റെ മാനസിക പീഡനമെന്ന് ആരോപിച്ച്‌ കുടുംബം.ജിനിയ ജോസാണ് മരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍യിട്ടുണ്ട്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ യുവാവിനെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ ജിനിയ കൂട്ടുക്കാരിക്ക് ഇൻസ്റ്റഗ്രാമില്‍ അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. അടുത്ത കൂട്ടുകാരോട് ഫോണില്‍ സംസാരിക്കുന്നതിന്റെ പേരില്‍ പോലും ആണ്‍സുഹൃത്തില്‍ നിന്ന് ശകാരമേല്‍ക്കേണ്ടി വന്നിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ജിനിയയുടെ സന്ദേശം.

Advertisements

‘ഒരു കോള്‍ പോലും ബിസിയാകാൻ പാടില്ല. ബിസി ആയാല്‍ ഞാൻ കാമുകനെ വിളിക്കുകയാണെന്ന് പറയും. എനിക്ക് മടുത്തെടീ. ഇവൻ വന്നശേഷം എന്റെ ലെെഫില്‍ ഒറ്റ ഫ്രണ്ട്സ് ഇല്ല. ഗേള്‍സ് പോലുമില്ല’- എന്നാണ് ജിനിയ സന്ദേശത്തില്‍ പറയുന്നത്. അങ്കമാലിയിലെ സ്വകാര്യ ലാബിലെ ടെക്‌നീഷ്യനായിരുന്നു ജിനിയ ജോസ്. ഈ മാസം ഏഴാം തീയതിയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. ചാലക്കുടി സ്വദേശിയായ ആണ്‍സുഹൃത്തില്‍ നിന്ന് മാനസിക പീഡനത്തിന് പുറമേ ജിനിയയ്ക്ക് ശാരീരിക ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോലി ചെയ്യുന്ന ലാബില്‍ ചെന്ന് ആണ്‍സുഹൃത്ത് യുവതിയെ മർദിച്ച കാര്യംപോലും കുടുംബം അറിയുന്നത് ജിനിയയുടെ മരണശേഷമാണ്. രാവിലെ സന്തോഷത്തോടെയാണ് മകള്‍ വീട്ടില്‍ നിന്നും ജോലിക്ക് പോയതെന്നും വല്ലവരുടേയും മർദ്ദനം വാങ്ങി തന്റെ കുഞ്ഞിന് മരിക്കേണ്ടി വന്നുവെന്നും ജിനിയയുടെ അമ്മ പറയുന്നു.

Hot Topics

Related Articles