മഞ്ജു വാര്യരുടെ മകളായി എത്തി ! ഇന്ന് മിന്നും താരം : അനശ്വരയുടെ തെലുങ്ക് ചിത്രം കോടി കിലുക്കത്തിൽ

ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി എത്തി പിന്നീട് മലയാള സിനിമയിലെ നായിക നിരയിലേക്ക് ഉയർന്ന താരമാണ് അനശ്വര രാജൻ.ഇന്ദ്രജിത്ത് അടക്കമുള്ളവർക്കൊപ്പം അഭിനയിച്ച്‌ മലയാളത്തില്‍ തിളങ്ങിയ അനശ്വരയുടേതായി ഒടുവില്‍ വന്നത് ചാമ്പ്യൻ എന്ന തെലുങ്ക് ചിത്രമാണ്. സ്പോട്സ് ആക്ഷൻ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25നാണ് തിയറ്ററുകളില്‍ എത്തിയത്. ചാമ്പ്യൻ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിലും എത്തിയിരിക്കുകയാണ്. ചാമ്പ്യന്റെ ആഗോള കളക്ഷൻ 17 കോടി രൂപയാണ്. നെറ്റ്ഫ്ലിക്സ് ഒടിടി റൈറ്റ്‍സിനായി 16 കോടിയാണ് ചിലവിട്ടത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

Advertisements

റോഷൻ ആണ് ചിത്രത്തില്‍ അനശ്വര രാജന്റെ നായകനായി എത്തിയിരിക്കുന്നത്. തനി നാട്ടുംപുറത്തുകാരിയായാണ് അനശ്വര ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്യുന്ന പിരീഡ് സ്പോർട്സ് ഡ്രാമയാണ് ചാമ്പ്യൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കണ്‍സെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. റോഷന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ ചിത്രത്തിന്റെ ഒരു ഗ്ലിംപ്‌സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ശക്തമായ ഇച്ഛാശക്തിയുള്ള തീവ്ര ഫുട്ബോള്‍ കളിക്കാരനായാണ് റോഷൻ ചിത്രത്തില്‍ എത്തിയത്.

കഥ – തിരക്കഥ – സംഭാഷണം – സംവിധാനം: പ്രദീപ് അദ്വൈതം, ബാനറുകള്‍: സ്വപ്ന സിനിമ, സീ സ്റ്റുഡിയോസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കണ്‍സെപ്റ്റ് ഫിംസ്, നിർമ്മാതാക്കള്‍: പ്രിയങ്ക ദത്ത്, ജികെ മോഹൻ, ജെമിനി കിരണ്‍, ഡിഒപി: മധീ ഐഎസ്‍സി, സംഗീത സംവിധായകൻ – മിക്കി ജെ മേയർ, സഹ നിർമ്മാതാക്കള്‍: ഉമേഷ് കെ ആർ ബൻസാല്‍, എഡിറ്റർ: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: തോട്ട തരണി, സ്റ്റണ്ട് കൊറിയോഗ്രാഫർ: പീറ്റർ ഹെയ്ൻ, അസോസിയേറ്റ് പ്രൊഡക്ഷൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Hot Topics

Related Articles