കാര്യവട്ടം: സ്വന്തം മൈതാനത്തും അരാധകരെ സഞ്ജു സാംസൺ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യയ്ക്ക് ഉജ്വല വിജയം. ഇഷാൻ കിഷന്റെ സഞ്ച്വറിയുടെ മികവിൽ 46 റണ്ണിന്റെ വിജയം ഇന്ത്യ നേടിയതോടെ ഇന്ത്യ 4-1 ന് പരമ്പരയും സ്വന്തമാക്കി. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടമാക്കി ഇന്ത്യ 271 റൺ നേടിയപ്പോൾ, ഒൻപത് വിക്കറ്റ് നഷ്ടമാക്കിയ കിവീസിന് 225 റൺ മാത്രമാണ് അടിച്ചെടുക്കാനായത്.
ടോസ് നേടി ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് തുടക്കമാണ് അഭിഷേക് (16 പന്തിൽ 30) നൽകിയത്. സഞ്ജു (6) പതിവ് പോലെ നിരാശപ്പെടുത്തിയപ്പോൾ ടോപ്പ് ഗിയറിൽ ഇറങ്ങിയ ഇഷാൻ കിഷനാണ് കളി നിയന്ത്രിച്ചത്. 43 പന്തിൽ 10 സിക്സും ആറു ഫോറും സഹിതം 103 റണ്ണാണ് ഇഷാൻ അടിച്ചെടുത്തത്. 30 പന്തിൽ 63 റണ്ണുമായി ക്യാപ്റ്റൻ സൂര്യയും, 17 പന്തിൽ 42 റണ്ണുമായി ഹാർദിക് പാണ്ഡ്യയും ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചു. റിങ്കുവും (8), ശിവം ദുബൈയും (7) പുറത്താകാതെ നിന്നു. ഫെർഗുൻസൺ രണ്ടും, ഡഫിയും ജാമിസണും സാറ്റ്നറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ 17 ന് ഒന്ന് എന്ന നിലയിൽ സെയ്ഫിറ്റിനെ (5) നഷ്ടമായ കിവീസിന് രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന ഫിൻ അലനും (80), രചിൻ രവീന്ദ്രയും (30) ചേർന്ന് 100 റൺ കൂട്ടിച്ചേർത്തു. 117 ൽ ഫിൻ അലൻ പുറത്തായതോടെ കൂട്ടു കെട്ട് പിരിഞ്ഞു. പിന്നാലെ 131 ൽ ഗ്ലെൻ ഫിലിപ്സ് (7), 137 ൽ രചിൻ രവീന്ദ്ര എന്നിവർ കൂടി വീണതോടെ കിവീസ് തകർച്ചയെ നേരിട്ടു. പിന്നീട്, ഡാരി മിച്ചലും (26) , ഇഷ് സോധിയും (33) ചേർന്ന് നടത്തിയ ആക്രമണമാണ് ഭേദപ്പെട്ടസ്കോറിൽ കിവികളെ എത്തിച്ചത്. അർഷദീപ് സിംങ് അഞ്ചു വിക്കറ്റും, അക്സർ പട്ടേൽ മൂന്നു വിക്കറ്റും വീഴ്ത്തി. വരുണും, റിങ്കും സിങ്കും ഓരോ വിക്കറ്റ് വീഴ്ത്തി.


