കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി മൂന്ന് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മനക്കപ്പടി, ചളുക്ക, എല്ലുപൊടി എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഏഴാം മയിൽ, തിയേറ്റർപടി, കുരുവിക്കൂട്, താഷ്കെൻ്റ് ലൈബ്രറി, മഞ്ജക്കുഴി, മടക്കക്കുന്ന്, അഞ്ചാം മയിൽ, വഞ്ചിമല, പൊതുകം, കരിമലക്കുന്ന്, പ്ലാന്തറ എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 9.00 മുതൽ 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ ടൗച്ചിങ് വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന വേലത്തുശ്ശേരി ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ, സ്പേസ്ർ ഇടുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന കുളത്തുങ്കൽ ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. വാകത്താനം കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ബാങ്ക്‌പടി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള പയ്യപ്പാടി, കങ്ങഴകുന്നു പമ്പൂർ കവല, മുണ്ടിയാക്കൽ, പന്നിക്കോട്ടുപാടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കരികുളങ്ങര, അമ്പാടി ടവർ, ചെമ്പകശ്ശേരി വില്ല എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കേശവൻ, കുഴിപ്പറമ്പ്, നേതാജി നഗർ, ചെറുവണ്ടൂർ വായനശാല, പുല്ലാട് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5: 30 മണി വരെ വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എബിസൺ,കാർഗീൻ,ഹ്യൂണ്ടായ്,ജപ്പാൻ , വിൻസർ കാസിൽ ,ചിക്കിങ് ,വിഷൻ ഹോണ്ട ,മലയാള മനോരമ ,മനോരമ ,മലബാർ വില്ലേജ് എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,ആശാഭവൻ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ കൊച്ചക്കാലാ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മറ്റപ്പള്ളി, കുരിയറ്റുകുന്ന് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.


