സഹോദയ സംസ്ഥാന കലോത്സവം : ലൈറ്റും സൗണ്ടും നൽകിയതിൻ്റെ വാടക നൽകിയില്ല : സൂചന സമരം നടത്തി

മരങ്ങാട്ട്പള്ളി : സഹോദയ സംസ്ഥാന കലോത്സവത്തിന് ലൈറ്റും സൗണ്ടും നൽകിയ വകയിൽ മൈക്ക് സെറ്റ് സ്ഥാപനത്തിന് പണം നൽകാത്തത്തിൽ പ്രതിഷേധിച്ച് ലൈറ്റ് ആൻ്റ് സൗണ്ട് ഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സൂചന സമരം നടത്തി. ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൻ്റെ അങ്കണത്തിലാണ് സമരം നടത്തിയത് വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കായിരുന്നു പരിപാടി. കഴിഞ്ഞ നവംബർ 11 മുതൽ 15 വരെ തീയതികളിൽ ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ വച്ച് നടന്ന സഹോദയ സംസ്ഥാന കലോത്സവത്തിന് ലൈറ്റും സൗണ്ടും നൽകിയ വകയിൽ ആർ. എച്ച് .എം സൗണ്ടിന് ഭീമമായ തുക നൽകാനുള്ളത്. പരിപാടി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കരാർ ഉറപ്പിച്ച തുക നൽകിയില്ല.പലപ്രാവശ്യം മാനേജ്മെൻറ് സംസാരിച്ചെങ്കിലും തുക ലഭിക്കാതെ വന്നതിന്നെ തുടർന്നാണ് അസോസിയേഷൻ വിഷയം ഏറ്റെടുത്തതും സൂചന സമരം നടത്തിയതും.

Advertisements

Hot Topics

Related Articles