ആർ ടി ഓഫീസറെ നിയമിക്കണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ

കോട്ടയം: ഒൻപത് മാസമായി അനാഥമായി കിടക്കുന്ന കോട്ടയം ആർ ടി ഓഫീസിൽ പുതിയ ആർ ടി ഓഫീസറെ നിയമിക്കണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

Advertisements

2025 മെയ് 31- നാണ് ആർ ടി ഒ അജിത് കുമാർ കൊല്ലത്തേക്ക് സ്ഥലം മാറി പോയത് തുടർന്നിങ്ങോട്ട് ഒൻപത് മാസമായി ഓഫീസ് നാഥനില്ലാ കളരിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോയൻ്റ് ആർ ടി ഒ യക്ക് സാങ്കേതിക യോഗ്യത ഇല്ലാത്തതിനാൽ പഴയ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടുന്നതിനു പോലും പ്രയാസമാണ്. പത്തനംതിട്ട ആർ ടി ഒ ആഴ്ചയിൽ ഒരു ദിവസം വന്നാണ് അടിയന്തിര കാര്യങ്ങൾ ചെയ്യുന്നത്. ഒരു വർഷമായി ആർ ടി എ ബോർഡ് ചേരാത്തതു മൂലം ബസ്സുടമകൾക്ക് പല വിധ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. സ്വകാര്യ ബസ്സുകളുടെ സമയക്രമത്തെ ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാത്തതു മൂലം തൊഴിലാളികൾ പരസ്പരം ഏറ്റുമുട്ടുന്നത് നിത്യ സംഭവമാണ്. ജില്ലാ വികസന സമിതിയിലും താലൂക്ക് വികസന സമിതിയിലും എം പിമാർ എം എൽ എ മാർ ഉൾപ്പടെയുള്ളവരോടും ഇക്കാര്യങ്ങൾ അവതരിപ്പിച്ചുവെങ്കിലും വിഷയത്തിന് പരിഹാരമായില്ല.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് പുതിയ ഓഫീസറെ നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

എ സി സത്യൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡൻ്റ് ജോയി ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. റോണി ജോസഫ്, ആൽവിൻ ജോസഫ്, ജോസഫ് ജേക്കബ്, ജോൺ മാത്യു, കെ ജെ ജോസഫ്, സാജു മൈക്കിൾ, സേവ്യർ ജോസഫ്, ചാക്കോച്ചൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles