കോട്ടയം : നഗരസഭയുടെ 2026-27 വർഷത്തെ വർക്കിംഗ് ഗ്രൂപ്പ് യോഗം നഗരസഭാ ചെയർപേഴ്സൺ എം.പി സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. നഗരത്തിന്റെ വികസനത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ ഓരോ വർക്കിംഗ് ഗ്രൂപ്പ് കൂടി ചേർന്ന് നൽകണമെന്ന് നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ഷീബ പുന്നൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വികസനകാര്യ കമ്മിറ്റി ചെയര്പേഴ്സൺ എസ്.ഗോപകുമാർ, ക്ഷേമകാര്യ കമ്മിറ്റി ചെയര്പേഴ്സൺ കെ.കെ.പ്രസാദ്, ആരോഗ്യകാര്യ കമ്മിറ്റി ചെയര്പേഴ്സൺ സാലി മാത്യു, വിദ്യാഭ്യാസ കലാ-കായിക കമ്മിറ്റി ചെയര്പേഴ്സൺ ബിൻസിസെബാസ്റ്റ്യൻ, പ്രതിപക്ഷനേതാവ് സി.എൻ.സത്യനേശൻ, കൌൺസിലർമാരായ വിനു ആർ മോഹൻ, ടി.സി.റോയി എന്നിവർ സംസാരിച്ചു. നഗരസഭയിലെ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ കൂടി ആലോചിപ്പ് എഴുതി നൽകിയ നിർദ്ദേശങ്ങൾ വാർഡ്സഭകളിൽ ചർച്ചചെയ്ത് 2026-2027 സാമ്പത്തിക വർഷത്തെ പദ്ധതികളിൽ ഉൾപ്പെടുത്തുന്നതാണെന്നും നഗരസഭാ ചെയർപേഴ്സൺ എം.പി സന്തോഷ്കുമാർ അറിയിച്ചു.
കോട്ടയംനഗരസഭയുടെ 2026-27 വർഷത്തെ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു; നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു


