ചെന്നൈ: തമിഴ്നാട്ടില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ് രണ്ട് സീറ്റില്‍ മത്സരിച്ചേക്കും. ചെന്നൈ നഗരത്തിലുള്‍പ്പെടുന്ന ഒരു സീറ്റിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കുമെന്നാണ് വിവരം.ചെന്നൈയില്‍ വിരുഗമ്പാക്കത്ത് മത്സരിക്കുന്നതിനാണ് പ്രഥമ പരിഗണന. ഇതോടൊപ്പം വേളാച്ചേരിയും പരിഗണനയിലുണ്ട്. സംസ്ഥാനത്ത് നടത്തിയ സർവേകളില്‍ ചെന്നൈയില്‍ ടിവികെ പാർട്ടിക്ക് മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് സീറ്റില്‍ വിജയ് മത്സരിക്കാൻ ആലോചിക്കുന്നത്. ഇതിലൂടെ ഈ മണ്ഡലങ്ങളിലും സമീപ മണ്ഡലങ്ങളിലും പാർട്ടിക്ക് അനുകൂലമായി വോട്ടർമാരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്. മൂന്ന് മണ്ഡലങ്ങളിലും 2021ല്‍ ഡിഎംകെ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികളാണ് ജയിച്ചത്. ഇതോടൊപ്പം ന്യൂനപക്ഷ വോട്ടുകള്‍ ഏറെയുള്ള മേഖലയാണ് തിരുച്ചിറപ്പള്ളി.
ടിവികെ മുന്നേറ്റമുണ്ടാക്കുമെന്ന് സർവേ ഫലം: ഡിഎംകെ വിജയിച്ച രണ്ട് സീറ്റുകളിൽ മത്സരിക്കാനുറച്ച് വിജയ്


