വെമ്പള്ളിയിൽ തരിശുപാടത്ത്  തീപിടുത്തം. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ഇടപെടലിൽ വൻ ദുരന്തം ഒഴിവായി 

കടുത്തുരുത്തി: കാണക്കാരി വെമ്പള്ളിയിൽ തരിശുകിടന്ന പാടശേഖരത്തിൽ ഉണ്ടായ  വൻ തീപിടുത്തം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ഒ.ആർ. വിജേഷ്, വാർഡ് മെമ്പർ അനിത, കടുത്തുരുത്തി അഗ്നിശമനസേന എന്നിവരുടെ സമയോചിതമായ ഇടപെടലും നാട്ടുകാരുടെ സഹകരണവുമാണ് വൻ നാശനഷ്ടങ്ങൾ ഒഴിവാക്കിയത്. ജനവാസ കേന്ദ്രത്തിലേക്ക് പടർന്ന നിയന്ത്രിക്കുവാൻ പഞ്ചായത്ത് പ്രസിഡന്റു വിജേഷ് കുറുമുള്ളൂരും അനിത ജയമോഹനും മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയത്.

Advertisements

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വെമ്പള്ളി വെട്ടിക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിന് പുറകുവശത്തുള്ള  വെമ്പള്ളി  കളത്തൂർ ചാൽ  പാടശേഖരത്തിലാണ് തീപിടുത്തം ഉണ്ടായത്. ശക്തമായ കാറ്റിൽ തീ നാലുഭാഗത്തേക്കും ആളിപ്പടർന്നത് സമീപവാസികളെ ഭീതിയിലാഴ്ത്തി.പുക പടർന്നതോടെ ജനങ്ങൾ ശ്വാസം മുട്ടുന്ന അവസ്ഥയിലായി. തീപിടുത്തം ഉണ്ടായ ഭാഗത്തേക്ക് ഫയർഫോഴ്സ് വാഹനത്തിന് എത്താൻ കഴിയാഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. വെമ്പള്ളികാവ് ഭഗവതി ക്ഷേത്രത്തിന് മുന്നിലെ വഴിയിൽ നിന്നിരുന്ന തെങ്ങ് വാഹനത്തിന് തടസ്സമായി. തുടർന്ന് ക്ഷേത്രം ഭാരവാഹികളുടെ അനുമതിയോടെ തെങ്ങ് മുറിച്ചുമാറ്റി. ഫയർഫോഴ്സ് എത്തുന്നതുവരെ തീ സമീപ പുരയിടങ്ങളിലേക്കും പയർ കൃഷിയിടത്തിലേ യ്ക്കും പടരാതിരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് വിജേഷും സമീപവാസിയും  പച്ചിലകൾ ഉപയോഗിച്ചും ഓസിലൂടെ വെള്ളമൊഴിച്ചുo തീ പടരാതെ നിയന്ത്രിച്ചു..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 വീടുകളിലേക്ക് തീ പടരാതിരിക്കാൻ   പ്രദേശവാസികളും പരിസരം വെള്ളമൊഴിച്ച് നനച്ചു. പ്രസിഡന്റ് വിജേഷ്, മൂന്നാം വാർഡ് മെമ്പർ അനിത, ഫയർഫോഴ്സ് യൂണിറ്റ്, പ്രദേശവാസി ബിജു, സ്ത്രീകളടക്കമുള്ള നാട്ടുകാരും ബക്കറ്റുകളിൽ വെള്ളം കോരിയൊഴിച്ച് ഏറെ ശ്രമകരമായാണ് തീ നിയന്ത്രണവിധേയമാക്കിയത്.കൃത്യസമയത്ത് നടപടികൾ സ്വീകരിച്ചില്ലായിരുന്നെങ്കിൽ സമീപത്തെ വീടുകൾക്കും കൃഷിക്കും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുമായിരുന്നു. പാടശേഖരത്തിൽ നിന്നിരുന്ന  തെങ്ങുകൾ കത്തി നശിച്ച നിലയിലാണ്. അപരിചിതരുടെ സാന്നിധ്യമാണ് പ്രദേശത്തെ തീപിടിത്തത്തിന് കാരണമായതെന്ന് സംശയമുണ്ട്.

Hot Topics

Related Articles