കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓൺലൈൻ ഡെലീഗേറ്റ് രെജിസ്ട്രേഷൻ ആരംഭിച്ചു

കോട്ടയം :കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓൺലൈൻ ഡെലീഗേറ്റ് രെജിസ്ട്രേഷൻ ആരംഭിച്ചു.
ഫ്രാൻസിസ് ജോർജ് എം. പി, ഡൽഹിയിൽ ഡെലീഗേറ്റ് രെജിസ്ട്രേഷൻ നിർവഹിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
യുവ നടി മീനാക്ഷി അനൂപ് കാസർകോട് പുതിയ സിനിമ യുടെ ലൊക്കേഷനിൽ ഓൺലൈൻ രെജിസ്ട്രേഷൻ നിർവഹിച്ചു.
കോട്ടയം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി, പി കെ സാബുവും ഓൺലൈൻ ഡെലീഗേറ്റ് രെജിസ്ട്രേഷനിൽ പങ്കാളിയായി.
ഫെബ്രുവരി 20മുതൽ 26വരെ കോട്ടയം അനശ്വര തീയേറ്ററിൽ നടക്കുന്ന മേളയുടെ ഡെലീഗേറ്റ് രെജിസ്ട്രേഷൻ സെൽ 13ന് അനശ്വര തിയേറ്ററിൽ ആരംഭിക്കും.

Advertisements

Hot Topics

Related Articles